വരണ്ടചർമ്മം അകറ്റാൻ സഹായിക്കുന്ന 4 തരം ജ്യൂസുകൾ ഇതാ...

By Web TeamFirst Published Apr 27, 2019, 12:05 PM IST
Highlights

വരണ്ടചർമ്മം പലർക്കും വലിയ പ്രശ്നമാണ്. വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോ​ഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ളവർ മുഖം എപ്പോഴും കഴുകുന്നതും നല്ലതല്ല. വരണ്ട ചർമ്മം അകറ്റാൻ  സഹായിക്കുന്ന നാല് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം..

വരണ്ട ചർമ്മം സംരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോ​ഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ളവർ മുഖം എപ്പോഴും കഴുകുന്നതും നല്ലതല്ല. 

വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോ​ഗം. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്ന നാല് തരം ജ്യൂസുകൾ ഇതാ...

കാരറ്റ് ജ്യൂസ്...

വരണ്ടചർമ്മമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു. ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ ക്യാരറ്റ്​ സമ്പന്നമാണ്​. ക്യാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. 

നാരങ്ങ ജ്യൂസ്..​.

നാരങ്ങ ജ്യൂസ് ദിവസവും ഒരു ​ഗ്ലാസ് കുടിക്കുന്നത് വരണ്ടചർമ്മം അകറ്റാൻ സഹായിക്കും. വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാ ജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും.

ഓറഞ്ച് ജ്യൂസ്....

ചർമ്മസംരക്ഷണത്തിനും വരണ്ടചർമ്മം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച് ജ്യൂസ്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.

കുക്കുമ്പർ ജ്യൂസ്...

വരണ്ടചർമ്മം അകറ്റാൻ ഏറ്റവും മികച്ച ജ്യൂസുകളിലൊന്നാണ് കുക്കുമ്പർ ജ്യൂസ്. വിറ്റാമിൻ എ, സി എന്നിവ ധാരാളമായി കുക്കുമ്പറിൽ അടങ്ങിയിരിക്കുന്നു.  ശരീരത്തിലെ വിഷാംശം പുറന്താള്ളാനും വെള്ളരിക്ക സഹായിക്കുന്നു. വിശപ്പും ദാഹവുമെല്ലാം പെട്ടെന്ന് മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.  


 

click me!