വായ്പ്പുണ്ണ് അകറ്റാൻ വീട്ടിലുണ്ട് അഞ്ച് മാർ​ഗങ്ങൾ

By Web TeamFirst Published Jun 16, 2020, 9:26 PM IST
Highlights

ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്.

വായ്പ്പുണ്ണ് വന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വായ്പ്പുണ്ണ് വന്ന് കഴി‍ഞ്ഞാൽ ഭക്ഷണം കഴിക്കാന്‍ പലപ്പോഴും സാധിക്കുകയില്ല. വായ്പ്പുണ്ണ് വന്നാല്‍ ഇത് മാറുന്നത് വരെ തലവേദനയാണ്. വെളുത്തതോ മഞ്ഞ നിറത്തിലോ ഉള്ള മുറിവുകളാണ് വായ്പ്പുണ്ണിന്റേത്. വായ്പ്പുണ്ണ് വന്നാൽ ബ്രഷ് ചെയ്യാന്‍ പോലും പറ്റാത്ത വിധത്തില്‍ അത് വലുതാവാറുണ്ട്. വായ്പ്പുണ്ണിന് പല മരുന്നുകളും വിപണിയില്‍ ലഭിക്കുന്നുണ്ട്. അതിനൊക്കെ ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളും അത്ര ചില്ലറയല്ല. ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം....

ഒന്ന്...

തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈർപ്പം നൽകുകയും വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു. വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്.

രണ്ട്...

ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് വായ്പ്പുണ്ണിന ഇല്ലാതാക്കാന്‍ സാധിക്കും. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. 

മൂന്ന്...

മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. അല്‍പ്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാല് നേരം വീതം വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

നാല്...

വായ്പ്പുണ്ണ് ഉള്ളവര്‍ നല്ല പുളിയുള്ള മോര് കവിള്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് വായ്പ്പുണ്ണ്  പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. കൂടാതെ മോരില്‍ അല്‍പ്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

അഞ്ച്...

വായ്പ്പുണ്ണ് ഉള്ളവര്‍ ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് വായ്പ്പുണ്ണ് മാറാന്‍ മാത്രമല്ല മുറിവ് പെട്ടെന്ന് ഉണക്കാനും സഹായിക്കും.

മോദിയുടെ മുഖമുള്ള മാസ്‌ക്; വന്‍ ഡിമാന്‍ഡാണെന്ന് കച്ചവടക്കാര്‍...
 

click me!