കൊതുകിനെ തുരത്താൻ ഇതാ ചില വഴികൾ

Web Desk   | Asianet News
Published : May 26, 2022, 02:27 PM ISTUpdated : May 26, 2022, 02:48 PM IST
കൊതുകിനെ തുരത്താൻ ഇതാ ചില വഴികൾ

Synopsis

ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്നത് ഈഡിസ് ആൽബോപിക്ടസ് കൊതുകുകളാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് കൊതുകിനെ തുരത്താന്‍ ആദ്യം ചെയ്യേണ്ടത്. 

മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ് (mosquito). മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്.  ഇപ്പോൾ കേരളമെമ്പാടും കാണപ്പെടുന്നത് ഈഡിസ് ജനുസ്സിലെ ഈഡിസ് ആൽബോപിക്ടസ് (Aedes albopictus ) കൊതുക് മാത്രമാണ്. 

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ് കൊതുകിനെ തുരത്താൻ ആദ്യം ചെയ്യേണ്ടത്. അതുപോലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. കൊതുകിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാവുന്നതാണ്. 

രണ്ട്...

കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. 

മൂന്ന്...

കൊതുക് വലകൾ ഉപയോഗിക്കുന്നത് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ്. മാത്രമല്ല ആരോഗ്യപരമായ ദോഷങ്ങളൊന്നുമില്ല. കട്ടിലിന് മുകളിൽ ഒരു വലിയ വല ഉപയോ​ഗിക്കാം.

നാല്...

കൊതുകിനെ അകറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു. 

Read more സൂക്ഷിക്കുക, മങ്കിപോക്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ