Egg For Heart Health : ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കൂട്ടുമോ?

Web Desk   | Asianet News
Published : May 26, 2022, 11:14 AM ISTUpdated : May 26, 2022, 11:19 AM IST
Egg For Heart Health : ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കൂട്ടുമോ?

Synopsis

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാൻ സഹായിക്കും എന്നതിന് ഞങ്ങളുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടുന്നതായി ​ഗവേഷകർ പറയുന്നു. 

ദിവസവും ഒരു മുട്ട (egg) കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ (heart disease) കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. മുട്ടയുടെ മിതമായ ഉപഭോഗം രക്തത്തിലെ ഹൃദയാരോഗ്യകരമായ മെറ്റബോളിറ്റുകളുടെ (metabolites) അളവ് എങ്ങനെ വർദ്ധിപ്പിക്കുമെന്ന് പരിശോധിച്ചു. ഇലെെഫ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

മുട്ടയിൽ പലതരം അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നതിന് പരസ്പര വിരുദ്ധമായ തെളിവുകളുണ്ട്. 2018-ൽ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും മുട്ട കഴിക്കുന്നവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. 

' മുട്ടയുടെ ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ പ്ലാസ്മ കൊളസ്ട്രോൾ മെറ്റബോളിസം വഹിക്കുന്ന പങ്കിനെ കുറിച്ച് പഠനം പരിശോധിച്ചിട്ടുണ്ട്...'- ബീജിങ്ങിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി ആന്റ് ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാ​ഗം മേധാവി ലാംഗ് പാൻ പറഞ്ഞു.

മിതമായ അളവിൽ മുട്ട കഴിക്കുന്ന വ്യക്തികളുടെ രക്തത്തിൽ 'അപ്പോളിപോപ്രോട്ടീൻ എ'1 (apolipoprotein A1) എന്ന പ്രോട്ടീന്റെ അളവ് കൂടുതലാണെന്ന് അവരുടെ വിശകലനങ്ങൾ കാണിച്ചു. 'നല്ല ലിപ്പോപ്രോട്ടീൻ' എന്നും അറിയപ്പെടുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) രക്തക്കുഴലുകളിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാൻ സഹായിക്കും എന്നതിന് ഞങ്ങളുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടുന്നതായി ​ഗവേഷകർ പറയുന്നു. മുട്ട ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ ലിപിഡ് മെറ്റബോളിറ്റുകൾ (lipid metabolites) വഹിക്കുന്ന പങ്ക് പരിശോധിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ​ഗവേഷകർ പറഞ്ഞു.

'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്';ശരീരം നേരത്തെ കാണിക്കുന്ന സൂചനകള്‍

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം