
ഈ കൊവിഡ് കാലത്ത് ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വെെറസിനെ ചെറുക്കാൻ ഹെൽത്തിയായ ഒരു ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ കൊവിഡ് കാലത്ത് നിർബന്ധമായും പിന്തുടരേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് ബോളിവുഡ് നടി ബിപാഷ ബസു പങ്കുവച്ച പോസ്റ്റിൽ പറയുന്നു. പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യേയുടെ വീഡിയോയാണ് ബിപാഷ പങ്കുവച്ചിരിക്കുന്നത്.
ഉറക്കം പ്രധാനം...
നന്നായി ഉറങ്ങാൻ ശ്രമിക്കുക. മികച്ച ഉറക്കം ആന്റിബോഡി സംവിധാനത്തെ കൂടുതൽ ശക്തമാക്കുമെന്ന് വിദഗ്ധർ പറയുന്നു. രോഗപ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്താൻ ഉറക്കം നിർണായക പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാത്രിയിൽ ഉറക്കത്തിൽ രോഗപ്രതിരോധവ്യവസ്ഥയുടെ ചില ഘടകങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
ധാരാളം വെള്ളം കുടിക്കുക...
വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ നൽകുന്നു. ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
സിങ്ക് സമ്പുഷ്ടമായ ഭക്ഷണങ്ങൾ...
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നിലൊന്ന് ആളുകൾക്കും ആവശ്യമായ അളവിൽ ഭക്ഷണങ്ങളിൽ നിന്നും സിങ്ക് ലഭിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തിൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
രോഗപ്രതിരോധ ശേഷി നിലനിർത്താൻ സിങ്ക് അത്യാവശ്യമാണ്. സിങ്ക് സമ്പുഷ്ടമായ ഭക്ഷണങ്ങളായ മത്തങ്ങക്കുരു, ബദാം, വാൾനട്ട്, എള്ള്, മുട്ട, പയർവർഗ്ഗങ്ങൾ, പയറ്, പാൽ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക.പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുക.
ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഈ യോഗാസനങ്ങള്‍ ശീലമാക്കൂ; മലൈക പറയുന്നു