മൂത്രാശയ അർബുദം ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Jun 17, 2023, 09:20 PM ISTUpdated : Jun 17, 2023, 09:31 PM IST
മൂത്രാശയ അർബുദം ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

'ഇന്ത്യയിൽ പ്രതിവർഷം 21,000-ലധികം മൂത്രാശയ കാൻസർ കേസുകളും പ്രതിവർഷം 11,000-ത്തിലധികം മരണങ്ങളും മൂത്രാശയ അർബുദം മൂലം സംഭവിക്കുന്നതായി ഗ്ലോബോകാൻ 2022 പുറത്തുവിട്ട കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു ' - യൂറോളജിസ്റ്റായ ഡോ. പ്രണവ് ഛജെദ് പറഞ്ഞു. ഡോ. പ്രണവ് ഇപ്പോൾ നാസിക്കിലെ വക്രതുണ്ഡ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു.

മൂത്രാശയത്തിലെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു സാധാരണ തരം കാൻസറാണ് ബ്ലാഡർ കാൻസർ അഥവാ മൂത്രാശയ കാൻസർ. മൂത്രാശയ അർബുദം മിക്കപ്പോഴും ആരംഭിക്കുന്നത് മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന ട്യൂബുകളിലും (മൂത്രനാളികൾ) യുറോതെലിയൽ കോശങ്ങൾ കാണപ്പെടുന്നു.

പ്രാരംഭ ഘട്ടത്തിൽ രോ​ഗം തിരിച്ചറിയുന്നത് അർബുദം തടയാൻ സഹായിക്കും. എപ്പോഴും മൂത്രം പോവുക, മൂത്രത്തിൽ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നടുവേദന, തുടങ്ങിയവയെല്ലാം ബ്ലാഡർ കാൻസറിൻറെ ലക്ഷണങ്ങളാകാം.

' മൂത്രാശയ അർബുദം കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപങ്ങളിലൊന്നാണ്. ട്രാൻസിഷണൽ സെൽ കാർസിനോമ എന്നും അറിയപ്പെടുന്ന യുറോതെലിയൽ കാർസിനോമയാണ് മൂത്രാശയ അർബുദത്തിന്റെ ഏറ്റവും സാധാരണമായ തരം.ഇന്ത്യയിൽ പ്രതിവർഷം 21,000-ലധികം മൂത്രാശയ കാൻസർ കേസുകളും പ്രതിവർഷം 11,000-ത്തിലധികം മരണങ്ങളും മൂത്രാശയ അർബുദം മൂലം സംഭവിക്കുന്നതായി ഗ്ലോബോകാൻ 2022 പുറത്തുവിട്ട കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു ' - യൂറോളജിസ്റ്റായ ഡോ. പ്രണവ് ഛജെദ് പറഞ്ഞു. ഡോ. പ്രണവ് ഇപ്പോൾ നാസിക്കിലെ വക്രതുണ്ഡ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു.

മൂത്രാശയ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ...

പുകവലിയും പുകയില ഉപയോ​ഗവും
അമിതവണ്ണം
രാസവസ്തുക്കളുമായി സമ്പർക്കം
ആവർത്തിച്ചുള്ള അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന മൂത്ര അണുബാധ
പാരമ്പര്യം

ആരോഗ്യകരമായ ജീവിതശൈലി, ഉയർന്ന അളവിലുള്ള പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം, മിതമായ ശാരീരിക വ്യായാമം എന്നിവയിലൂടെ മൂത്രാശയ അർബുദം തടയാൻ കഴിയുമെന്ന് ഡോ. പ്രണവ് ഛജെദ് പറഞ്ഞു.   

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? ഭക്ഷണ കാര്യത്തിലെ നാല് തെറ്റുകൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം