രക്തസമ്മർദ്ദ മരുന്നുകൾ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം

By Web TeamFirst Published Jul 8, 2020, 10:51 AM IST
Highlights

പഠനത്തിനായി, ഗവേഷണ സംഘം 2005 മുതൽ 2013 വരെ ഹോങ്കോങ്ങിലെ 187,897 രോഗികളുടെ ആരോഗ്യ രേഖകൾ അവലോകനം ചെയ്യുകയായിരുന്നു. എസിഇ-ഐ അല്ലെങ്കിൽ എആർബി പോലുള്ള രക്താതിമർദ്ദ മരുന്നുകൾ കഴിക്കുന്നവർക്ക് തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്ന് വിശകലനത്തിൽ കണ്ടെത്തി.

ഉയർന്ന രക്തസമ്മർദ്ദത്തിന് സാധാരണയായി നിർദ്ദേശിക്കുന്ന മരുന്നുകൾ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

'ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം ഇൻഹിബിറ്റർ' (എസിഇ-ഐ) (Angiotensin converting enzyme inhibitor (ACE-i) അല്ലെങ്കിൽ ' ആൻജിയോടെൻസിൻ II റിസപ്റ്റർ ബ്ലോക്കർ' (എആർബി) (angiotensin II receptor blocker) മരുന്നുകൾ ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾക്ക് നിർദ്ദേശിക്കപ്പെടുന്നു.

ഈ മരുന്നുകൾ ധമനികൾ ഇടുങ്ങിയതായിത്തീരുന്ന 'ആൻജിയോടെൻസിൻ' എന്ന രാസവസ്തുവിനെ തടയുന്നതായി ഗവേഷകർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് രക്തക്കുഴലുകൾ വിശ്രമിക്കാനും തുറക്കാനും ഡോക്ടർമാർ സാധാരണയായി ഈ മരുന്നുകൾ നിർദ്ദേശിക്കുന്നു. അതുവഴി രക്തസമ്മർദ്ദം കുറയുന്നു. ഈ മരുന്നുകൾ കഴിക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ ' ഹൈപ്പർ‌ടെൻഷനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

''വൻകുടൽ കാൻസർ പ്രതിരോധത്തിനായി ഈ മരുന്നുകളുടെ പങ്ക് സംബന്ധിച്ച് ഞങ്ങളുടെ ഫലങ്ങൾ പുതിയ ഉൾക്കാഴ്ച നൽകുന്നു'' - ഹോങ്കോംഗ് സർവകലാശാലയിലെ ​ഗവേഷകനായ വൈ കെ ല്യൂംഗ് പറഞ്ഞു.

വൻകുടൽ കാൻസർ വിമുക്തരായ ഒരു കൂട്ടം രോഗികളിൽ പഠനം നടത്തുകയായിരുന്നു. പഠനത്തിനായി, ഗവേഷണ സംഘം 2005 മുതൽ 2013 വരെ ഹോങ്കോങ്ങിലെ 187,897 രോഗികളുടെ ആരോഗ്യ രേഖകൾ അവലോകനം ചെയ്യുകയായിരുന്നു. എസിഇ-ഐ അല്ലെങ്കിൽ എആർബി പോലുള്ള രക്താതിമർദ്ദ മരുന്നുകൾ കഴിക്കുന്നവർക്ക് തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്ന് വിശകലനത്തിൽ കണ്ടെത്തി.

വൻകുടലിലെ അർബുദ സാധ്യതയെക്കുറിച്ച് ഈ മരുന്നുകളുടെ ഗുണം നിർണ്ണയിക്കാൻ രോഗികളെ സജീവമായി പിന്തുടരുന്ന ഒരു ക്രമരഹിതമായ നിയന്ത്രിത പഠനത്തിലൂടെ ഫലങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

കൊവിഡ് രോഗികളുടെ മരണത്തിന് പലപ്പോഴും കാരണമാകുന്നത് വൈറസല്ല, അവരുടെ പ്രതിരോധ സംവിധാനം തന്നെയെന്ന് പഠനം

click me!