Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ മരണത്തിന് പലപ്പോഴും കാരണമാകുന്നത് വൈറസല്ല, അവരുടെ പ്രതിരോധ സംവിധാനം തന്നെയെന്ന് പഠനം

കൊവിഡ് 19 രോ​​ഗികളിൽ മരണത്തിന് കാരണമാകുന്നത് വൈറസിനേക്കാൾ രോഗപ്രതിരോധ പ്രതികരണങ്ങളാണെന്ന് പഠനം. യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ  ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. 

Covid 19 patient's immune response largely responsible for death, not virus' Study
Author
Edinburgh, First Published Jul 8, 2020, 10:02 AM IST

കൊവിഡ് ബാധിച്ച പതിനൊന്ന് രോ​ഗികളിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ കൊറോണ വൈറസും രോഗികളുടെ രോഗപ്രതിരോധ പ്രതികരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. കൊവിഡ് 19 രോ​ഗികളിൽ മരണത്തിന് കാരണമാകുന്നത് വൈറസിനേക്കാൾ രോഗപ്രതിരോധ പ്രതികരണങ്ങളാണെന്ന് പഠനം. 

ശാസ്ത്ര ജേണലായ ‘നേച്ചർ’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവിഡ് 19 ന്റെ ചില ഗുരുതരമായ കേസുകളിൽ കാണപ്പെടുന്ന അവയവങ്ങളുടെ തകരാറിന് രോഗപ്രതിരോധ ശേഷി കാരണമാകുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. 

കൊറോണ വൈറസിനെതിരായ ആദ്യത്തെ വാക്‌സിൻ എത്താൻ വിദഗ്ധരും ശാസ്ത്രജ്ഞരും മത്സരിക്കുന്നു. വർഷാവസാനത്തോടെ ഫലപ്രദമാകാൻ സാധ്യതയുള്ള ആദ്യത്തെ വാക്സിൻ ഉപയോഗിച്ച് സാധ്യതയുള്ള ചികിത്സകളും 200 ലധികം വാക്സിൻ മത്സരാർത്ഥികളും ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു. 

21 കാൻഡിഡേറ്റ് വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ മൂല്യനിർണ്ണയ ഘട്ടത്തിലാണ്, 139 കാൻഡിഡേറ്റ് വാക്സിനുകൾ പ്രാഥമിക വിലയിരുത്തൽ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. 

കൊവിഡ് 19 ബാധിച്ചവരില്‍ കാണുന്ന രോഗലക്ഷണങ്ങളില്‍ മാറ്റമെന്ന് ആരോഗ്യ വിദഗ്ധര്‍...
 

Follow Us:
Download App:
  • android
  • ios