
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്ന ചിലരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം വർധിപ്പിക്കുമെന്ന് പലർക്കും അറിയില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ വിശപ്പ് കൂടുകയും തുടർന്ന് അമിതഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ശരീരഭാരം ഡയറ്റ് നോക്കുന്നവർ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...
ഒന്ന്...
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ചെറുപയർ ഉൾപ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.
രണ്ട്...
വാഴപ്പഴമാണ് മറ്റൊരു ഭക്ഷണം എന്ന് പറയുന്നത്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.
മൂന്ന്...
പ്രോട്ടീനാൽ സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ദിവസവും പ്രാതലിന് പുഴുങ്ങിയ മുട്ട കഴിക്കുക. മുട്ട ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
നാല്...
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഓട്സ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാണ്.
അഞ്ച്...
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയവ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം തന്നെ കൂടുതൽ ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു.
ആറ്...
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ ഫ്ളാക്സ് സീഡുകൾ സമ്പന്നമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുക, രക്തത്തിലെ പഞ്ചസാര കുറയ്ക്കുക, സ്തനാർബുദത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവയും ഫ്ളാക്സ് സീഡിന്റെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു.
Read more എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam