ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു

Published : Dec 25, 2025, 02:11 PM IST
Cancer Cells

Synopsis

മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു.

നോൺ-വെജിറ്റേറിയൻ ഡയറ്റ്, മോശം ഉറക്കം, പൊണ്ണത്തടി എന്നിവ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഐസിഎംആർ പഠനം. ഇത് പ്രതിവർഷം ഏകദേശം 5.6 ശതമാനം വർദ്ധിക്കുമെന്നും ഇത് പ്രതിവർഷം 0.05 ദശലക്ഷം പുതിയ കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നും ഐസിഎംആർ പഠനം പറയുന്നു.

ഹോർമോൺ തകരാർ, പാരമ്പര്യം എന്നിവയും പ്രധാനമായും ഇന്ത്യൻ സ്ത്രീകളിൽ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

2022 ൽ, ലോകമെമ്പാടുമുള്ള 2.3 ദശലക്ഷം സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം കണ്ടെത്തി. ഇത് ഏകദേശം 670,000 മരണങ്ങൾക്ക് കാരണമായതായി ​ഗവേഷകർ പറയുന്നു. 2024 ഡിസംബർ 22 വരെ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്ത്രീകളിലെ സ്തനാർബുദ സാധ്യത ഘടകങ്ങൾ വിലയിരുത്തുന്ന ഇന്ത്യൻ പഠനങ്ങളുടെ അവലോകനമായിരുന്നു ഈ പഠനം.

വിവാഹ പ്രായം, ഗർഭധാരണം, ആദ്യ പ്രസവത്തിലെയും അവസാന പ്രസവത്തിലെയും പ്രായം, മുലയൂട്ടൽ, കുട്ടികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള പ്രത്യുൽപാദന, ഹോർമോൺ ഘടകങ്ങളും പരിശോധിച്ചു. വിവാഹ പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദ സാധ്യതയും ക്രമേണ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, രണ്ടിൽ കൂടുതൽ ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താത്തവരെ അപേക്ഷിച്ച് 1.68 മടങ്ങ് കൂടുതൽ അപകടസാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

ജീവിതശൈലി ഘടകങ്ങൾ സ്തനാർബുദ സാധ്യതയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവും അപകടസാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ​ഗവേഷകർ പറയുന്നു.

സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ബ്രെസ്റ്റ് ക്യാൻസർ കേസുകൾ കൂടി വരികയാണ്. മദ്യപാനവും പുകവലിയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും