സ്തനങ്ങളില്‍ കാണുന്ന ഇത്തരം ലക്ഷണങ്ങളെ അവ​ഗണിക്കരുത്, കാരണം

Published : May 18, 2023, 11:54 AM ISTUpdated : May 18, 2023, 12:35 PM IST
സ്തനങ്ങളില്‍ കാണുന്ന ഇത്തരം ലക്ഷണങ്ങളെ അവ​ഗണിക്കരുത്, കാരണം

Synopsis

'40 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും എല്ലാ വർഷവും മാമോഗ്രാം ചെയ്യണം...' - കിംസ്-ഉഷാലക്ഷ്മി സെന്റർ ഫോർ ബ്രെസ്റ്റ് ഡിസീസസ് സ്ഥാപക ഡയറക്ടറു കൺസൾട്ടന്റ് സർജനുമായ ഡോ. പി രഘു റാം പറയുന്നു. 

സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട കാൻസറുകളിലൊന്നാണ് സ്തനാർബുദം. 2020-ൽ 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തുകയും 685,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പല സ്ത്രീകൾക്കും സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരികയും രോ​ഗം ​ഗുരുതര അവസ്ഥയിലേത്തുകയും ചെയ്യുന്നു.

'40 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും എല്ലാ വർഷവും മാമോഗ്രാം ചെയ്യണം...' - കിംസ്-ഉഷാലക്ഷ്മി സെന്റർ ഫോർ ബ്രെസ്റ്റ് ഡിസീസസ് സ്ഥാപക ഡയറക്ടറു കൺസൾട്ടന്റ് സർജനുമായ ഡോ. പി രഘു റാം പറയുന്നു. ഇന്ത്യയിൽ ഓരോ നാല് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം ഉണ്ടെന്നും ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ രോഗം ബാധിച്ച് മരിക്കുന്നുവെന്നും അവർ പറയുന്നു. 

സ്തനാർബുദവും മറ്റ് പലതരം അർബുദങ്ങളെയും പോലെ തന്നെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സിക്കാനാകും. സ്തനാർബുദത്തിന്റെ അസാധാരണമായ ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്...

അകത്തേക്കുള്ള മുലക്കണ്ണ് കാൻസർ വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഈ അവസ്ഥയിൽ മുലക്കണ്ണ് അകലത്തേയ്ക്ക് പോകുന്നു. ഇത് രണ്ട് സ്തനങ്ങളിലും പ്രകടമാകാം. കൂടാതെ, മുലക്കണ്ണുകളുടെ നിറത്തിലും രൂപത്തിലും മാറ്റമുണ്ടാകാം,.

രണ്ട്...

മുലക്കണ്ണിന്റെ തൊലി ഓറഞ്ച് തൊലി പോലെ തോന്നുന്നതിനെയാണ് 'സ്‌കിൻ ഡിംപ്ലിംഗ്' എന്ന് പറയുന്നത്. ഇത് മുലക്കണ്ണിന്റെ ചർമ്മത്തിന്റെ സാധാരണ ഘടനയേക്കാൾ വ്യത്യസ്തമാണ്. ഈ മാറ്റം സ്തനാർബുദത്തിന്റെ സൂചനയാണ്.

മൂന്ന്...

സ്തനത്തിന് ചൂടും വീക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്തനാർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. 

നാല്...

മുലക്കണ്ണുകളിൽ നിന്ന് പുറത്തുവരുന്ന വെളുത്ത ഡിസ്ചാർജാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഈ പ്രശ്നം  കൂടുതൽ ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുഴകൾ. സ്തനത്തിൽ മുഴകൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയിൽ പലതും കാൻസറല്ല. 90 ശതമാനം മുഴകളും കാൻസറല്ല. കാൻസറല്ലാത്ത സ്തനങ്ങളുടെ അസാധാരണത്വങ്ങളിൽ ഫൈബ്രോഡെനോമസ്, സിസ്റ്റുകൾ, അണുബാധകൾ എന്നിവ ഉൾപ്പെടുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു.

സ്തനാർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നേക്കാം. സ്തനാർബുദം പടരുന്ന ആദ്യത്തെ സ്ഥലം കൈയ്‌ക്ക് താഴെയുള്ള ലിംഫ് നോഡുകളാണ്. കാലക്രമേണ ഇത് ശ്വാസകോശത്തിലേക്കും കരളിലേക്കും തലച്ചോറിലേക്കും എല്ലുകളിലേക്കും വ്യാപിക്കാം.

ചിട്ടയായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, മദ്യപാനം കുറയ്ക്കൽ, പുകയിലയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന ജീവിതശൈലി ശീലങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ സ്തനാർബുദ സാധ്യത ഒഴിവാക്കാനാകും.

ഇന്ന് ലോക എയ്ഡ്‌സ് വാക്‌സിൻ ദിനം : ചരിത്രവും പ്രാധാന്യവും, അറിയേണ്ടതെല്ലാം

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ