കൊവിഡ് ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത്; വിദ​ഗ്ധർ പറയുന്നു

By Web TeamFirst Published Jul 31, 2020, 11:11 AM IST
Highlights

മുലപ്പാല്‍ സമീകൃതാഹാരമാണ്. 'ലാക്ടോസ്' ( ( lactose )  കൂടുതല്‍ അടങ്ങിയ മുലപ്പാല്‍ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ നിരവധി എന്‍സൈമുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

കൊറോണക്കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷ കൂടി നോക്കേണ്ടതായുണ്ട്. കൊവിഡ് ബാധിച്ച അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാമോ എന്നതിനെ കുറിച്ച് ഇപ്പോഴും സംശയങ്ങൾ നിൽക്കുന്നു.

കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാമെന്ന് 'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം, അമ്മയുടെ മുലപ്പാലിലോ അമ്‌നിയോട്ടിക് ദ്രാവകത്തിലോ പൊക്കിള്‍ക്കൊടിയിലെ രക്തത്തിലോ ഇതുവരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ‌‌‌

ഈ കൊറോണക്കാലത്ത് മുലയൂട്ടൽ സുരക്ഷിതമല്ലെന്നതിന് തെളിവുകളൊന്നുമില്ല. മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് ആന്റിബോഡികളും പോഷക ഗുണങ്ങളും കിട്ടുന്നുവെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുലപ്പാല്‍ സമീകൃതാഹാരമാണ്. 'ലാക്ടോസ്' ( lactose  ) കൂടുതല്‍ അടങ്ങിയ മുലപ്പാല്‍ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ നിരവധി എന്‍സൈമുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും മുലപ്പാലിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ ഫാറ്റി ആസിഡുകളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു.

കൊറോണ വൈറസ് ബാധിച്ച അമ്മമാർ ചില മുൻകരുതലുകൾ പാലിച്ചാൽ വെെറസ് നവജാതശിശുവിലേക്ക് പകരാൻ സാധ്യതയില്ലെന്ന്  'ദി ലാൻസെറ്റ് ചൈൽഡ് & അഡോളസെന്റ് ഹെൽത്ത് ജേണലിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കുഞ്ഞിന് പാൽ കൊടുക്കുന്നതിന് മുമ്പ് അമ്മമാർ കെെകൾ  കഴുകുകയും മാസ്ക് ധരിക്കേണ്ടതും മുൻകരുതലുകളിൽ ഉൾപ്പെടുന്നു. മുലപ്പാലിലൂടെ കൊവിഡ് പകരാനുള്ള സാധ്യത കുറവാണെന്നും ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് നിർബന്ധമായും മുലപ്പാൽ നൽകണമെന്നും ' അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്'  (എഎപി) വ്യക്തമാക്കുന്നു.

കൊറോണ വൈറസ് മുലപ്പാലിലൂടെ പകരുമെന്നതിന് മറ്റ് പഠനങ്ങളോ തെളിവുകളോ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ഫ്ലോറിഡയിലെ 'ഒർലാൻഡോ ഹെൽത്ത് ഫിസിഷ്യൻ അസോസിയേറ്റ്‌സി' ലെ ​കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. മേഗൻ ഗ്രേ പറയുന്നു. മുലയൂട്ടുന്നതിന് മുമ്പ് അമ്മമാര്‍ കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകുക. മുലയൂട്ടുന്നതിന് മുമ്പും ശേഷവും സ്തനങ്ങള്‍ വെള്ളമുപയോഗിച്ച് കഴുകേണ്ടത് നിർബന്ധമാണെന്ന് ഡോ. മേഗൻ പറഞ്ഞു.

വാക്‌സിന്‍ തയ്യാറായാല്‍ ആദ്യം ആര്‍ക്ക് നല്‍കണം; തീരുമാനത്തിലെത്തുമെന്ന് വിദഗ്ധര്‍...

 

 

 

click me!