
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ജില്ലാ ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി ആരംഭിച്ചു. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകള്‍, കാന്‍സര്‍, ക്ഷയരോഗം എന്നിവ നേരത്തെ തിരിച്ചറിയാനും ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയുടെ കൃത്യമായ നിര്‍ണയത്തിനും ബ്രോങ്കോസ്‌കോപ്പി സഹായിക്കും. ശ്വാസകോശത്തിലൂടെ വീഡിയോ ഘടിപ്പിച്ച ട്യൂബ് കടത്തി ചെയ്യുന്ന പ്രക്രിയയാണ് ബ്രോങ്കോസ്‌കോപ്പി പരിശോധന.
വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് ഫേസ് ബുക്ക് പോസ്റ്റ് പങ്കുവച്ചു.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ജില്ലാ ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി ആരംഭിച്ചു. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകള്‍, കാന്‍സര്‍, ക്ഷയരോഗം എന്നിവ നേരത്തെ തിരിച്ചറിയാനും ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയുടെ കൃത്യമായ നിര്‍ണയത്തിനും ബ്രോങ്കോസ്‌കോപ്പി സഹായിക്കും. ശ്വാസകോശത്തിലൂടെ വീഡിയോ ഘടിപ്പിച്ച ട്യൂബ് കടത്തി ചെയ്യുന്ന പ്രക്രിയയാണ് ബ്രോങ്കോസ്‌കോപ്പി പരിശോധന. വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.
കാസര്‍ഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ വികസനത്തിന് വലിയ പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കി. ഘട്ടം ഘട്ടമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Also Read: പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...