​ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കാമോ; പഠനം പറയുന്നത്

By Web TeamFirst Published Jun 14, 2019, 8:04 PM IST
Highlights

ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ശരീരത്തിലെത്തിയ ഓരോ 100 മില്ലിഗ്രാം കഫീനും ജനനസമയത്ത് കുഞ്ഞിന് 72 ഗ്രാം (രണ്ടര ഔൺസ്) തൂക്കം കുറയാനും ജെസ്റ്റേഷനൽ ഏജ് കുറയാനും കാരണമായതായി പഠനത്തിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ കഫീൻ കഴിച്ച സ്ത്രീകളുടെ കുട്ടികൾക്ക് 170 ഗ്രാം തൂക്കം കുറവായിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. 

ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് നല്ലതല്ല. കാരണം, കഫീൻ ഗർഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് പഠനം.  അമേരിക്കൻ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പാനീയങ്ങളിലെ കഫീൻ ഗർഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് അയർലൻഡിലെ ഡബ്ളിൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകൻ ലിങ് വെയ് ചാൻ പറയുന്നു. കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് മുൻപ് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

 പഠനത്തിനായി അയർലൻഡുകാരായ 941 അമ്മമാരെയും കുഞ്ഞുങ്ങളെയും തിരഞ്ഞെടുത്തു. അയർലൻഡുകാർ കാപ്പിയെക്കാളധികം ചായ കുടിക്കുന്ന വരാണ്. പഠനത്തിൽ പങ്കെടുത്ത പകുതി അമ്മമാരും ചായ കുടിക്കുന്നവരും 40 ശതമാനം പേർ കാപ്പി കുടിക്കുന്നവരും ആയിരുന്നു. 

click me!