ഉയർന്ന പ്രോട്ടീൻ ഡയറ്റ് വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ?

Published : Apr 30, 2023, 12:36 PM IST
ഉയർന്ന പ്രോട്ടീൻ ഡയറ്റ് വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ?

Synopsis

2000 മാർച്ചിൽ ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ ആൻഡ് എക്‌സർസൈസ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതിൽ ബോഡി ബിൽഡർമാരും ഉയർന്ന പ്രോട്ടീൻ കഴിക്കുന്ന മറ്റ് നന്നായി പരിശീലനം നേടിയ കായികതാരങ്ങളും പങ്കെടുത്തിരുന്നു. 

ഉയർന്ന പ്രോട്ടീൻ ഡയറ്റ് വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുമോ?. ഇതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഡയറ്ററി പ്രോട്ടീൻ ഉപഭോഗംകിഡ്‌നിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

നിങ്ങൾ മിതമായ അളവിൽ പ്രോട്ടീൻ കഴിച്ചാലും കിഡ്‌നിയെ തകരാറിലാക്കുമെന്ന് ചിലർ പറയാറുണ്ട്. എങ്കിൽ അത് തെറ്റാണ്.  പ്രോട്ടീൻ മനുഷ്യ ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ശരീരഘടനയുടെ ബിൽഡിംഗ് ബ്ലോക്കാണ്, ഹോർമോണുകൾ, എൻസൈമുകൾ, ടിഷ്യുകൾ, നഖങ്ങളുടെ വളർച്ച, മുടിയുടെ വളർച്ച, എല്ലുകളുടെ ആരോഗ്യം മുതലായവ നിർമ്മിക്കുന്നതിന് ആവശ്യമാണ്. ശരീരത്തിലെ പ്രോട്ടീന്റെ ആവശ്യകത വളരെ പ്രധാനമാണ്. അത് അമിതമായാലും പ്രശ്നമാണ്.

2000 മാർച്ചിൽ ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ ആൻഡ് എക്‌സർസൈസ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതിൽ ബോഡി ബിൽഡർമാരും ഉയർന്ന പ്രോട്ടീൻ കഴിക്കുന്ന മറ്റ് നന്നായി പരിശീലനം നേടിയ കായികതാരങ്ങളും പങ്കെടുത്തിരുന്നു. അവർ 7 ദിവസത്തെ പോഷകാഹാര റെക്കോർഡ് വിശകലനം നടത്തി. വിശകലനത്തിനായി രക്തവും മൂത്രവും നൽകി. പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. 

ഡയറ്റ് ചെയ്യുമ്പോൾ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീൻ ബോഡി മാസ് കുറയാതിരിക്കാൻ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും ന്യൂജഴ്സിയിലെ റട്ഗർസ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

പ്രോട്ടീൻ തോത് കൂട്ടുന്നവർ പച്ചക്കറികൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണം വർധിപ്പിച്ചതായും റിഫൈൻഡ് ഗ്രെയ്നുകളുടെയും പഞ്ചസാരയുടെയും ഉപയോഗം കുറച്ചതായും ഗവേഷകർ പറയുന്നു. 

പൊണ്ണത്തടി വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളിതാ...

 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ