Menstrual Cup : മെൻസ്ട്രൽ കപ്പ് യോനിക്കുള്ളിൽ കുടുങ്ങിപ്പോകുമോ?

Web Desk   | Asianet News
Published : Apr 15, 2022, 07:41 PM ISTUpdated : Apr 15, 2022, 10:48 PM IST
Menstrual Cup :  മെൻസ്ട്രൽ കപ്പ് യോനിക്കുള്ളിൽ കുടുങ്ങിപ്പോകുമോ?

Synopsis

എന്നാൽ മെൻസ്ട്രൽ കപ്പുകൾ ഉപയോ​ഗിക്കാൻ പലർക്കും ഇന്ന് പേടിയാണ്. ഇത് യോനിയിൽ കുടുങ്ങിപ്പോകാനോ ഗർഭാശയത്തിൽ നഷ്ടപ്പെടാനോ സാധ്യതയുണ്ടോ എന്നതാണ് സംശയം.

ആർത്തവ ദിനങ്ങൾ സ്‌ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയവയാണ്. ദീ‌ർഘദൂരയാത്രകളോ മറ്റോ ആണെങ്കിൽ പറയുകയും വേണ്ട. നമ്മുടെ നാട്ടിൽ സ്‌ത്രീകൾ നാപ്‌കിൻ പാഡുകളാണ് ഈ ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ നാപ്‌കിൻ പാഡുകൾക്ക് വളരെയേറെ ന്യൂനതകളുണ്ട്. പലതവണ അത് മാറ്റണം, ദീർഘനേരമുള്ള ഉപയോഗം അണുബാധയുണ്ടാക്കും, പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷമാണെങ്കിൽ പറയുകയും വേണ്ട. ഇന്ന് നാപ്‌കിൻ പാഡുകൾക്ക് പകരം മെൻസ്ട്രൽ കപ്പ് ഉപയോ​ഗിക്കുന്നവരുമുണ്ട്..

അമിതമായ രക്തസ്രാവമുള്ള ദിവസങ്ങളിൽ ദീർഘദൂരയാത്ര ചെയ്യേണ്ടിവരുന്നവ‍ർക്ക് പാഡു മാറ്റുന്നത് ശരിക്കും ദുഷ്‌ക്കരമായ കാര്യമാണ്. പാഡുകൾ വലിച്ചെടുക്കുന്നതിന്റെ ഇരട്ടിയോളം രക്തം മെൻസ്ട്രൽ കപ്പ് ശേഖരിക്കും. അമിതരക്തസ്രാവമുള്ളപ്പോഴും യാത്രകളിലും പാഡുകളേക്കാൾ ഗുണകരം കപ്പുകളാണ്. സാനിറ്ററി പാഡുകൾക്കും ടാംപണുകൾക്കും പകരമുള്ള കപ്പുകൾ വീണ്ടും ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമാണ്.

എന്നാൽ മെൻസ്ട്രൽ കപ്പുകൾ ഉപയോ​ഗിക്കാൻ പലർക്കും ഇന്ന് പേടിയാണ്. ഇത് യോനിയിൽ കുടുങ്ങിപ്പോകാനോ ഗർഭാശയത്തിൽ നഷ്ടപ്പെടാനോ സാധ്യതയുണ്ടോ എന്നതാണ് സംശയം. മെൻസ്ട്രൽ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് പതിവായി ഉയരുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും ചില മിഥ്യാധാരണകൾ ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ് ഡോ.തനയ. ഡോ ക്യുട്ടറസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ അവർ ഇതിനെ കുറിച്ച് പങ്കുവച്ചത്.

നിങ്ങളുടെ യോനി ഒരു ഓവ് മാത്രമാണ്. അവിടെ എന്തെങ്കിലും നഷ്ടപ്പെടുന്നത് സാധ്യമല്ലെന്നാണ് അവർ പരിഹാസരൂപേണ പറഞ്ഞത്. വീഡിയോയിൽ സെർവിക്സിന്റെ പങ്ക് വിശദീകരിച്ചുകൊണ്ട് കപ്പ് യോനിയിൽ എങ്ങനെ കയറ്റുവെന്ന് അവർ കാണിച്ചു.  ഗർഭപാത്രത്തിലേക്കുള്ള ഒരു കവാടം പോലെയാണ് യോനി. ബീജം ഒഴികെ മറ്റൊന്നും ഗർഭപാത്രത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് അവർ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍