Good Cholesterol : നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൂ; കാരണം ഇതാണ്

Web Desk   | Asianet News
Published : Apr 15, 2022, 05:38 PM ISTUpdated : Apr 15, 2022, 05:40 PM IST
Good Cholesterol : നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൂ; കാരണം ഇതാണ്

Synopsis

നല്ല കൊളസ്ട്രോൾ ഹൃദയത്തെ മാത്രമല്ല തലച്ചോറിന്റെ ആരോ​ഗ്യത്തെയും സംരക്ഷിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. യു‌എസ്‌സിയിലെ കെക്ക് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.  

കൊളസ്ട്രോൾ എന്ന് കേട്ടാൽ പലർക്കും പേടിയാണ്. കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ(HDL) സഹായിക്കുന്നു. 

നല്ല കൊളസ്ട്രോൾ ഹൃദയത്തെ മാത്രമല്ല തലച്ചോറിന്റെ ആരോ​ഗ്യത്തെയും സംരക്ഷിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. യു‌എസ്‌സിയിലെ കെക്ക് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.  ഉയർന്ന അളവിലുള്ള എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ പ്രായമായവരിൽ മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യത്തിന് സഹായിക്കുന്നതായി ​പഠനത്തിൽ കണ്ടെത്തി.

എൽഡിഎൽ കൊളസ്ട്രോൾ ഒരു വലിയ പ്രശ്നമാണ്. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു.

സെറിബ്രോസ്പൈനൽ ദ്രാവകത്തിൽ (cerebrospinal fluid) ചെറിയ അളവിൽ എച്ച്ഡിഎൽ കണങ്ങളുള്ള ആളുകൾക്ക് അൽഷിമേഴ്‌സ് രോഗത്തിനെതിരെ കൂടുതൽ സംരക്ഷണം ഉണ്ടെന്നത് പഠനത്തിൽ തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നൽകിയ കെക്ക് സ്കൂൾ ഓഫ് മെഡിസിനിലെ മെഡിസിൻ ആൻഡ് ന്യൂറോളജി അസോസിയേറ്റ് പ്രൊഫസറായ ഹുസൈൻ യാസിൻ പറഞ്ഞു. 

ആരോഗ്യകരമായ അമിലോയിഡ് ബീറ്റ ഉള്ളത് പ്രായമായവരെ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു. 77 വയസ് പ്രായമുള്ള 180 ആളുകളിൽ പരിശോധന നടത്തി. അവരുടെ രക്തത്തിലെ പ്ലാസ്മയും സെറിബ്രോസ്പൈനൽ ദ്രാവകവും വിശകലനം ചെയ്തു.  അയോൺ മൊബിലിറ്റി (ion mobility) എന്ന ഒരു സാങ്കേതികത ഉപയോഗിച്ച് ശാസ്ത്രജ്ഞർ അവരുടെ സാമ്പിളുകളിലെ വ്യക്തിഗത എച്ച്ഡിഎൽ കണങ്ങളുടെ വലുപ്പം കണക്കാക്കുകയും അളക്കുകയും ചെയ്തു. മസ്തിഷ്ക കോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വ്യായാമം പ്രധാന പങ്കുവഹിക്കുന്നുവെന്നും ​ഗവേഷകർ പറഞ്ഞു.

കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം? ഡോക്ടർ പറയുന്നത്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : ആർത്തവവിരാമ സമയത്ത് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മമോ? ഈ മാർ​ഗങ്ങൾ പരീക്ഷിച്ചോളൂ
മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ