
വായുമലിനീകരണം ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം. ചൈനയിലെ 30,000-ത്തിലധികം പുരുഷന്മാരുടെ ബീജം വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജമാ നെറ്റ്‌വർക്ക് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വായുവിലെ മലിനീകരിക്കുന്ന കണങ്ങളുടെ വലിപ്പം ചെറുതാണെങ്കിൽ മോശം ബീജത്തിന്റെ ഗുണനിലവാരത്തിന് കാരണമാകുന്നു.
പുരുഷ പ്രത്യുത്പാദനക്ഷമത, ഗർഭധാരണത്തിനുള്ള സാധ്യത, പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങൾ എന്നിവയുടെ നിർണായക നിർണായക ഘടകമാണ് ബീജത്തിന്റെ ആരോഗ്യം. അന്തരീക്ഷ മലിനീകരണം ബീജങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠനം വിശകനം ചെയ്തു.
വായു മലിനീകരണവും ബീജത്തിന്റെ ഗുണനിലവാരവും തമ്മിൽ ബന്ധമുണ്ടോ എന്ന് സ്ഥാപിക്കാൻ ഗവേഷകർ പണ്ടേ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മലിനീകരണം മുഴുവൻ ജനസംഖ്യയുടെയും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് 2021 ഡിസംബറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
340 ചൈനീസ് നഗരങ്ങളിൽ നിന്നുള്ള 33,876 പുരുഷന്മാരുടെ ഡാറ്റാ റെക്കോർഡുകൾ പരിശോധിച്ചു. വായു മലിനീകരണവും ബീജത്തിന്റെ ഗുണനിലവാരവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യത വർഷങ്ങളായി നിരവധി പഠനങ്ങളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും എല്ലാവരും ഈ നിഗമനത്തോട് യോജിച്ചിട്ടില്ലെന്ന് ഷെഫീൽഡ് സർവകലാശാലയിലെ ആൻഡ്രോളജി പ്രൊഫസർ അലൻ പേസി ദി ഗാർഡിയനോട് പറഞ്ഞു.
ബീജത്തിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ചിലത്....
പുകവലി ഉപേക്ഷിക്കുന്നത് ബീജത്തിന്റെ അളവ് ഉയരാൻ കാരണമായേക്കും. ദീർഘകാല ആരോഗ്യത്തിനും ഇത് ഗുണകരമാകും. പുകവലിക്കുന്നവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് പുകവലിക്കാത്തവരേക്കാൾ കുറവായിരിക്കും.
ഭക്ഷണക്രമം മികച്ചതല്ലെങ്കിലും ബീജത്തിന്റെ അളവിൽ കുറവുണ്ടാകും. അതിനാൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി ഭക്ഷണക്രമം മെച്ചപ്പെടുത്തുക. പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറയ്‌ക്കുക. മത്സ്യം, അന്നജമില്ലാത്ത പച്ചക്കറികൽ , പഴങ്ങൾ എന്നിവ ധാരാളം കഴിക്കുന്നതിലൂടെ ബീജത്തിന്റെ അളവ് മെച്ചപ്പെടുത്താം.
പഴങ്ങൾ ബീജത്തിന്റെ അളവ് കൂട്ടാൻ ഫലപ്രദമാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രധാന കാരണം. അതിനാൽ പഴം കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുകയും അതുവഴി ബീജോത്‌പാദനം ഉയരുകയും ചെയ്യും.
ബീജത്തിന്റെ അളവ് കൂട്ടാൻ സാധാരണ ഉപയോഗിക്കുന്ന സപ്ലിമെന്റുകളിൽ ഒന്നാണ് സിങ്ക്. ബീജത്തിന്റെ അളവ് 74 ശതമാനത്തോളം ഉയർത്താൻ സിങ്കിന് കഴിഞ്ഞേക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ജങ്ക് ഫുഡിന്റെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പുരുഷന്മാർ ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുന്നത് നല്ലതെന്ന് വിദഗ്ധർ പറയുന്നു. അല്ലെങ്കിൽ അത് ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.
ബീജവും മൊബെെൽ ഫോണും തമ്മിലൊരു ബന്ധമുണ്ട്; ഞെട്ടിപ്പിക്കുന്ന പഠനം