
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പാണ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. വളരെ ബുദ്ധിമുട്ടേറിയതുമാണ് ഇത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഒന്ന്...
പ്രോട്ടീൻ ആണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു.
രണ്ട്...
സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് കണ്ടെത്തൽ. സ്ട്രെസ്സ് കൂടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് ഉത്തേജനമുണ്ടാവുകയും സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉയർന്ന നിലയിലുള്ള കോർട്ടിസോൾ വിശപ്പ് വർധിപ്പിക്കുന്നു.
മൂന്ന്...
മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, അമിതവണ്ണം, ഫാറ്റിലിവർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു.
നാല്...
എയ്റോബിക് വ്യായാമങ്ങൾ അമിത കലോറി എരിച്ചുകളയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.
അഞ്ച്...
ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ സഹായിക്കും.
കൊവിഡിന് പ്രത്യേകമായുള്ള മരുന്ന്; പ്രതീക്ഷ നല്‍കുന്ന ഫലമെന്ന് നിര്‍മ്മാതാക്കള്‍
ഈ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും...
വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമാണ് പലരും ചെയ്തു വരുന്നത്. ഭക്ഷണത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.
ആപ്പിൾ...
അനാരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയ്ക്കാൻ ആപ്പിൾ സഹായിക്കും. കലോറി കുറഞ്ഞ ആപ്പിളിൽ നാരുകളാൽ സമ്പന്നമാണ്. ഇത് ദഹന ആരോഗ്യം നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതുവഴി ദിവസം മുഴുവൻ അധിക കലോറി ഉപഭോഗം കുറയ്ക്കും.
ഗ്രീൻ ടീ...
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഓട്സ്...
ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണത്തോടൊപ്പം ഓട്സ് കഴിക്കുന്നത്. ഓട്സ് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ അരകപ്പ് ഓട്സ് ചേർക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.
ബദാം...
ബദാം ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ബോഡി മാസ് സൂചിക നിലനിർത്താനും കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം മികച്ചതാണ്.
വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഒമിക്രോണില്‍ കൂടുതലോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam