പ്രമേഹരോഗികള്‍ ഓറഞ്ച് കഴിക്കുന്നത് കൊണ്ട് അപകടമുണ്ടോ?

Web Desk   | others
Published : Dec 23, 2020, 01:33 PM IST
പ്രമേഹരോഗികള്‍ ഓറഞ്ച് കഴിക്കുന്നത് കൊണ്ട് അപകടമുണ്ടോ?

Synopsis

ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കാറുണ്ട്. അതുപോലെ തന്നെ ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹമുള്ളവര്‍ കഴിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ഓറഞ്ചിനാണെങ്കില്‍ 40-50 എന്ന നിലയിലാണ് ഗ്ലൈസമിക് സൂചിക

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിത്യജീവിതത്തില്‍ പല കാര്യങ്ങളും കരുതലോടെ വേണം ചെയ്യാന്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ജാഗ്രത പാലിക്കേണ്ടത് ഭക്ഷണകാര്യങ്ങളില്‍ തന്നെയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരാന്‍ ഇടയാക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതായി വരും. 

എന്നാല്‍ പഴങ്ങളുടെ കാര്യത്തില്‍ ഈ നിയന്ത്രണം ആവശ്യമാണോയെന്ന് പലപ്പോഴും പലരും സംശയം ചോദിക്കാറുണ്ട്. പഴങ്ങളില്‍ പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നില്ല. കൃത്രിമമധുരമാണ് ഇവരുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുക. 

അതേസമയം എല്ലാ പഴങ്ങളും പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമല്ല, അതുപോലെ ഏത് പഴമാണെങ്കിലും അത് മിതമായ അളവില്‍ മാത്രമേ പ്രമേഹമുള്ളവരാണെങ്കില്‍ കഴിക്കാവൂ. ഇത്തരത്തില്‍ കഴിക്കാവുന്ന പഴങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് ഓറഞ്ചിന്റേയും സ്ഥാനം. 

വിറ്റാമിന്‍- സിയാല്‍ സമ്പുഷ്ടമായ ഓറഞ്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമായ ഒരു പഴമാണ്. ഇതിന് പുറമെ ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബര്‍ പ്രമേഹരോഗികള്‍ക്ക് ഗുണമേ ചെയ്യൂ. 

ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കാറുണ്ട്. അതുപോലെ തന്നെ ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹമുള്ളവര്‍ കഴിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ഓറഞ്ചിനാണെങ്കില്‍ 40-50 എന്ന നിലയിലാണ് ഗ്ലൈസമിക് സൂചിക. ഇത് പ്രമേഹമുള്ളവര്‍ക്ക് സുരക്ഷിതം തന്നെ. എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. 

അതുപോലെ തന്നെ അസാധാരണമായി മധുരം തോന്നിക്കുന്ന പഴങ്ങള്‍ പ്രമേഹമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ പറമ്പിലോ, അല്ലെങ്കില്‍ നമുക്കറിയാവുന്ന ഏതെങ്കിലും സ്ഥലങ്ങളിലോ വിളഞ്ഞ പഴമാണെങ്കില്‍ പ്രശ്‌നമല്ല. അതേസമയം വിപണിയില്‍ കൂടുതല്‍ വിറ്റഴിയാന്‍ വേണ്ടി പഴങ്ങളില്‍ പലപ്പോഴും കൃത്രിമമധുരം കുത്തിവയ്ക്കപ്പെടാറുണ്ട്, ഇത്തരത്തില്‍ പുറത്തുനിന്ന് വാങ്ങിയ പഴമാണെങ്കില്‍ അക്കാര്യം ശ്രദ്ധിക്കുക. ഓറഞ്ചിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് മനസില്‍ വയ്ക്കുക.

Also Read:- പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ 'ഹെർബൽ ടീ' കുടിക്കുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?