ചില ഭക്ഷണങ്ങൾ അബോർഷന് കാരണമാകുമോ? ന്യൂട്രീഷനിസ്റ്റ് പറയുന്നത്...

By Web TeamFirst Published Jul 1, 2020, 5:21 PM IST
Highlights

'' ഭക്ഷണത്തിന് ഗർഭം അലസിപ്പിക്കാൻ കഴിയില്ല. പോഷകാഹാരവും ഗർഭധാരണവും സംബന്ധിച്ച് ആളുകൾ പല കെട്ടുകഥകളും ശക്തമായി വിശ്വസിക്കുന്നു'' -  പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലോവ്‌നിത് ബാത്ര പറയുന്നു. 

​അമ്മയാകാൻ പോകുന്നുവെന്ന് അറിയുന്ന ആ നിമിഷം മുതൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യത്തെ മൂന്ന് മാസമാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. കാരണം ഈ സമയത്താണ് അബോർഷനുള്ള സാധ്യത കൂടുതൽ. ചില ഭക്ഷണങ്ങൾ അബോർഷനുള്ള സാധ്യത കൂട്ടുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. 

'' ഭക്ഷണത്തിന് ഗർഭം അലസിപ്പിക്കാൻ കഴിയില്ല. പോഷകാഹാരവും ഗർഭധാരണവും സംബന്ധിച്ച് ആളുകൾ പല കെട്ടുകഥകളും ശക്തമായി വിശ്വസിക്കുന്നു'' -  ദില്ലിയിലെ പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലോവ്‌നിത് ബാത്ര പറയുന്നു.

'' ഗർഭിണിയായിരിക്കുമ്പോൾ ധാരാളം ജങ്ക് ഫുഡ് കഴിക്കുന്നത് കണ്ടിട്ടുണ്ട്, കാരണം ആ സമയത്ത് അവർ അത് ആഗ്രഹിക്കുന്നു. ഗർഭപിണ്ഡത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചൊന്നും അവർ ചിന്തിക്കുകയില്ല '' - ബാത്ര പറഞ്ഞു. 

മിതമായ അളവിൽ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരിക്കലും ആരെയും ദോഷകരമായി ബാധിക്കുകയില്ല. ഇത് ഗർഭം അലസലിലേക്ക് നയിക്കുന്നില്ലെന്നും അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നും മനസിലാക്കണം‍. ജങ്ക് ഫുഡ്, വേവിക്കാത്ത മുട്ട, വേവിക്കാത്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത പാൽ ( unpasteurized dairy) എന്നിവ ഒഴിവാക്കണമെന്ന് ബാത്ര  പറയുന്നു.

മിതമായ അളവിൽ ചായ കുടിക്കുന്നത് പ്രശ്നമില്ല. എന്നാൽ കോഫി ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ദിവസേന രണ്ട് കപ്പ് കാപ്പികൾ കുടിക്കുന്നതിനുപകരം നിങ്ങൾക്ക് ഇത് ആഴ്ചയിൽ മൂന്ന് തവണയായി പരിമിതപ്പെടുത്താമെന്ന് ബാത്ര പറഞ്ഞു. ടിന്നിലടച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പ്രിസർവേറ്റീവുകൾ ദോഷകരമാണെന്നത് ഓർക്കണമെന്ന് ബാത്ര പറയുന്നു. ‌

'' ഗർഭകാലത്ത് പഴങ്ങളോ പച്ചക്കറികളോ ധാരാളം കഴിക്കുക. കാൽസ്യം, പ്രോട്ടീൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പയറുവർഗങ്ങൾ ഗർഭാവസ്ഥയിൽ കഴിക്കേണ്ട ഒന്നാണ്. ' പ്രോജസ്റ്ററോൺ' അളവ് ( progesterone levels) കുറയുന്നതാണ് ഗർഭം അലസലിന് പിന്നിലെ പ്രധാന കാരണം. ഇത് വർദ്ധിപ്പിക്കുന്നതിന് കരിക്ക്, മാതളനാരങ്ങ, അത്തിപ്പഴം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടു‌ത്തുക''  - ബാത്ര കൂട്ടിച്ചേർത്തു.

ശരീരഭാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടോ; പഠനം പറയുന്നത്...

click me!