ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ആവശ്യത്തിലും കൂടുന്ന രോഗാവസ്ഥയാണ് 'അമിതവണ്ണം'. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണവും ക്യാൻസറും തമ്മിലുള്ള നേരിട്ടുള്ള ബന്ധം പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതേപ്പറ്റി ഇപ്പോഴും നിരവധി ഗവേഷണങ്ങൾ നടന്നുവരുന്നു. 

അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.' ചെറുപ്പക്കാരിൽ അമിതവണ്ണത്തിന്റെ തോത് വർദ്ധിക്കുന്നു' - വൈശാലിയിലെ മാക്സ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. വികാസ് ഗോസ്വാമി പറഞ്ഞു.

ശരീരത്തിലെ അധിക കൊഴുപ്പ് രോഗപ്രതിരോധശേഷി കുറയ്ക്കുന്നുവെന്നും ഹോർമോണുകളുടെയും കോശങ്ങളുടെയും പ്രവർത്തനം അസാധാരണമായ എണ്ണം കോശങ്ങൾക്ക് കാരണമാവുകയും ട്യൂമർ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളോറെക്ടല്‍ ക്യാന്‍സര്‍ (colorectal cancer), പാൻക്രിയാറ്റിക് ക്യാൻസർ( pancreatic cancer), ഒരു പരിധിവരെ വൃക്ക കാൻസർ (kidney cancer), ഗർഭാശയ അർബുദം (uterine cancer) എന്നിവയുൾപ്പെടെയുള്ള കാൻസറിന്റെ തോത് ചെറുപ്പക്കാർക്കിടയിൽ വർദ്ധിക്കുന്നു. 

അമിതവണ്ണം കാൻസറിലേക്ക് നയിക്കുന്നതെങ്ങനെ...?

കൊഴുപ്പ് ഒരു സജീവ കോശമാണ്. ഇത് പ്രവർത്തനരഹിതമാവുകയും വീക്കത്തിന് കാരണമാകുകയും ചെയ്യും. ഇത് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അധിക കൊഴുപ്പ് ശരീരത്തെ മുഴുവൻ സ്വാധീനിക്കും. പ്രവർത്തനരഹിതമായ കൊഴുപ്പ് രക്തത്തിലെ ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ ഡിഎൻ‌എയെ തകരാറിലാക്കുകയും നിരവധി കാൻസറുകളിലേക്ക് നയിക്കുകയും ചെയ്യും.

അമിതഭാരമുള്ള സ്ത്രീകൾക്ക് രക്തത്തിലെ ഇൻസുലിൻ അളവ് കൂടുതലാണ്. ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള ചിലകാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണമില്ലാത്തവരും ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ശരീരഭാരം അല്ലെങ്കിൽ ബി‌എം‌ഐ (ബോഡി മാസ് സൂചിക) ഉണ്ടെങ്കിൽ പോലും ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കാൻസറിനും ഹൃദ്രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോ. വികാസ് പറഞ്ഞു. 

ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ കാൻസറിനെ തടയാനാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ക്യാൻസർ വരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

അമിതവണ്ണം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. സമീകൃതാഹാരം പിന്തുടരുക.
2. ദിവസവും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്ന് നേരത്തെ ഭക്ഷണം മാത്രം കഴിക്കുക.
3. പഴങ്ങളും പച്ചക്കറികളും കഴിക്കുക.
4 പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുക. 
5. മദ്യപാനവും പുകവലിയും ഒഴിവാക്കുക.
6. വ്യായാമം ശീലമാക്കുക.
7. ധാരാളം വെള്ളം കുടിക്കുക.
8. ഒമേ​ഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
9. ഫോളിക് ആസിഡ് സപ്ലിമെന്റുകൾ സ്തനാർബുദം, വൻകുടൽ കാൻസർ അത് കൂടാതെ, മറ്റ് തരത്തിലുള്ള കാന്‍സര്‍ സാധ്യത നന്നേ കുറയ്ക്കാന്‍ സഹായിക്കും. 

ശൂന്യാകാശത്തിന്റെ ഗന്ധമെന്താവും? ഉത്തരവുമായി നാസ വികസിപ്പിച്ചെടുത്ത പെർഫ്യൂം...