ഉറക്കക്കുറവ് അസിഡിറ്റി പ്രശ്നം ഉണ്ടാക്കുമോ? വിദ​ഗ്ധർ പറയുന്നു

Published : Sep 21, 2024, 10:39 PM ISTUpdated : Sep 21, 2024, 10:43 PM IST
ഉറക്കക്കുറവ് അസിഡിറ്റി പ്രശ്നം ഉണ്ടാക്കുമോ? വിദ​ഗ്ധർ പറയുന്നു

Synopsis

'അസിഡിറ്റി ഉറക്കക്കുറവിനും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കും. കുറഞ്ഞ ഉറക്കം ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇടയാക്കും...' - അബോട്ട് ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ. ജെജോ കരൺകുമാർ പറഞ്ഞു. 

ഉറക്കക്കുറവ് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ GERD ഉറക്കം തടസ്സപ്പെടുന്നതിനുള്ള ഒരു സാധാരണ കാരണമാണ്. അസിഡിറ്റി ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം,  ഭക്ഷണക്രമം എന്നിവ പ്രധാന പങ്കുവഹിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 93% ഇന്ത്യക്കാർക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി ഒരു സർവേ സൂചിപ്പിക്കുന്നു. പലർക്കും, ആസിഡ് റിഫ്ലക്സ് മൂലമാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്.

ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD), അല്ലെങ്കിൽ ക്രോണിക് ആസിഡ് റിഫ്ലക്സ്, ഏകദേശം 8% മുതൽ 30% വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിലേക്ക് നയിച്ചേക്കാം.

'അസിഡിറ്റി ഉറക്കക്കുറവിനും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കും. കുറഞ്ഞ ഉറക്കം ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇടയാക്കും...' - അബോട്ട് ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ. ജെജോ കരൺകുമാർ പറഞ്ഞു. 

Gastroesophageal reflux disease GERD എന്നത് ഇന്ത്യക്കാർക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ്. നെഞ്ചെരിച്ചിൽ പോലുള്ള ഗ്യാസ്ട്രിക് അസിഡിറ്റിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇന്ന് അധികം ആളുകളും റിപ്പോർട്ട് ചെയ്യുന്നു.  ജീവിതശൈലിയിൽ മാറ്റം വരുത്തുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവയിലൂടെ അസിഡിറ്റി നിയന്ത്രിക്കാം. 

ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഇത് ശരീരത്തിൻ്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നല്ല ഉറക്കത്തിനും സ​ഹായിക്കും. ശരിയായ ദഹനത്തെ സഹായിക്കുന്നതിനും ആസിഡ് റിഫ്ലക്‌സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറക്കസമയം മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക. 

അമിതമായ മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം