പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

Published : Oct 18, 2026, 10:27 AM ISTUpdated : Oct 18, 2026, 10:56 AM IST
Best way to eat sweet potato for nutrition

Synopsis

മധുരക്കിഴങ്ങ് തിളപ്പിക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും.

മധുരക്കിഴങ്ങിൽ ധാരാളം പോഷക​ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാൻ പറ്റിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. നാരുകൾ, പൊട്ടാസ്യം, ബീറ്റാ-കരോട്ടിൻ എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങിന്റെ പോഷകഗുണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി ‌തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

മധുരക്കിഴങ്ങിലുള്ള നാരുകൾ - പ്രത്യേകിച്ച് തൊലിയോടെ കഴിക്കുമ്പോൾ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ട സാഹചര്യത്തിലാണെങ്കിൽ പോലും സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒന്നാണ് മധുരക്കിഴങ്ങ് എന്നും അവർ പോസ്റ്റിൽ പറയുന്നു.

മധുരക്കിഴങ്ങിൽ 'റെസിസ്റ്റന്റ് സ്റ്റാർച്ച്' (resistant starch) അടങ്ങിയിട്ടുള്ളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ, ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഒരു വിഭവമാണ് മധുരക്കിഴങ്ങ് എന്ന് അവർ അഭിപ്രായപ്പെടുന്നു.

മധുരക്കിഴങ്ങിലുള്ള കുറഞ്ഞ അളവിലുള്ള കാർബോഹൈഡ്രേറ്റുകളുടെ ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടുതൽ കുറയുന്നു. ഒരു ഭക്ഷണം കഴിച്ചാൽ എത്ര വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ഉയരുന്നു എന്ന് അളക്കുന്ന സൂചകമാണ് ഗ്ലൈസെമിക് ഇൻഡക്സ് (GI).

കൂടാതെ, മധുരക്കിഴങ്ങ് എൽ.ഡി.എൽ. അഥവാ 'മോശം കൊളസ്‌ട്രോൾ' കുറയ്ക്കാൻ സഹായിക്കുന്നു. മധുരക്കിഴങ്ങ് ഫൈബ്രിനോജന്റെ അളവ് കുറയ്ക്കുന്നു. ആസ്പിരിന് സമാനമായി പ്രവർത്തിക്കുന്ന ഫൈബ്രിനോജന്റെ അളവ് കുറയുമ്പോൾ, അത് രക്തം കട്ടപിടിക്കുന്നത് തടയുന്ന ഒരു ഘടകമായി പ്രവർത്തിക്കുകയും, അതുവഴി രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മധുരക്കിഴങ്ങ് സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

'പ്രമേഹരോ​ഗികൾ മധുരക്കിഴങ്ങ് മിതമായ അളവിൽ, ശരിയായ രീതിയിൽ പാകം ചെയ്ത് കഴിക്കുക'

മധുരക്കിഴങ്ങ് ആരോഗ്യകരമായ ഒരു ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അതിലെ കാർബോഹൈഡ്രേറ്റ് ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമായേക്കാം. എന്നാൽ, ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ഈ പ്രക്രിയയുടെ വേഗത കുറയ്ക്കാൻ സഹായിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, മധുരക്കിഴങ്ങ് മിതമായ അളവിൽ മാത്രം കഴിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന രീതിയിൽ പാകം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾ മധുരക്കിഴങ്ങ് കഴിക്കുമ്പോൾ അത് എത്ര അളവിൽ കഴിക്കുന്നു എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് വിദ​ഗ്ധർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആഴ്ചയിൽ രണ്ട് തവണ ഏകദേശം അര കപ്പ് വീതം വേവിച്ചതോ ചുട്ടതോ ആയ മധുരക്കിഴങ്ങ് കഴിക്കുന്നതാണ് ഏറെ നല്ലത്. മധുരക്കിഴങ്ങ് തിളപ്പിക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും. വറുക്കുകയോ മധുരക്കിഴങ്ങ് എണ്ണയിൽ വറുക്കുന്നത് അവയുടെ ഗ്ലൈസെമിക് സൂചിക വർദ്ധിപ്പിച്ചേക്കാം.

മധുരക്കിഴങ്ങ് സാലഡുകളിലും സൂപ്പുകളിലും ചേർക്കാവുന്നതാണ്. കാർബോഹൈഡ്രേറ്റുകളെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഒരു ഭക്ഷണരീതിയായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഉപ്പ് അമിതമായാൽ പണികിട്ടും ; ഈ ആരോ​​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം