സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമോ; ഡോക്ടർ പറയുന്നു

By Web TeamFirst Published Jul 1, 2020, 6:58 PM IST
Highlights

'' സമ്മർദ്ദം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രോഗബാധിതരാകാൻ  കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്യുന്നു'' - ഹരിയാനയിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാ​ഗത്തിലെ ഡോ. അക്ഷയ് കുമാർ പറയുന്നു.

സ്ട്രെസ് സര്‍വ്വസാധാരണമാണെങ്കിലും അത്ര നിസ്സാരമായി‌ കാണേണ്ട ഒന്നല്ല. മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന പ്രധാനരോഗങ്ങൾക്ക് പിന്നിൽ മാനസിക സമ്മര്‍ദ്ദത്തിന് അതിയായ പങ്കുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈഗ്രേന്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാവാറുണ്ട്.

മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുക, അല്ലെങ്കില്‍ ആ കാരണങ്ങളോടുള്ള നമ്മുടെ പ്രതികരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നിങ്ങനെ രണ്ട് രീതികളിൽ സമ്മര്‍ദ്ദത്തെ നേരിടാം. സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് വിദ​​ഗ്ധർ പറയുന്നു. അതിനാൽ, രോഗങ്ങളെ അകറ്റാൻ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

രോഗപ്രതിരോധ ശേഷി അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും നിങ്ങളുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സമ്മർദ്ദം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രോഗങ്ങൾക്ക് ഇരയാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

'' മനസ്സിന്റെ അവസ്ഥ തീർച്ചയായും ഒരാളുടെ ശാരീരിക ആരോഗ്യസ്ഥിതിയെ ബാധിക്കുന്നു. മാനസികാവസ്ഥയെ തടസ്സപ്പെടുത്തുന്നത് മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തുക മാത്രമല്ല, ശാരീരിക ആരോഗ്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സമ്മർദ്ദം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രോഗബാധിതരാകാൻ  കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്യുന്നു ''  - ഹരിയാനയിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ
മാനസികാരോഗ്യ വിഭാ​ഗത്തിലെ ഡോ. അക്ഷയ് കുമാർ പറയുന്നു.

'' സമ്മർദ്ദം കാരണം, നിങ്ങളുടെ ശരീരം ഉയർന്ന അളവിലുള്ള ' കോർട്ടിസോൾ' ഹോർമോൺ ഉത്പാദിപ്പിക്കുകയും രോഗപ്രതിരോധവ്യവസ്ഥയെ മാറ്റുകയും ചെയ്യുന്നു. മസ്തിഷ്കം എൻഡോക്രൈൻ സിസ്റ്റത്തിന് (endocrine system) പ്രതിരോധ സിഗ്നലുകൾ നൽകുന്നു. അങ്ങനെ രോഗങ്ങളെ പ്രതിരോധിക്കാൻ ഹോർമോണുകളെ പുറത്തുവിടുന്നു. പക്ഷേ സമ്മർദ്ദം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിചലനം ആരോഗ്യത്തെ ബാധിച്ചേക്കാം '' -  ഡോ. അക്ഷയ് പറഞ്ഞു.

അനിയന്ത്രിതമായ സമ്മർദ്ദം ഉത്കണ്ഠ, വിഷാദം, സങ്കടം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും. സമ്മർദ്ദം ദഹനത്തെയും ബാധിക്കും. കൂടുതൽ സമ്മർദ്ദം ക്ഷീണത്തിന് കാരണമാകും. സമ്മർദ്ദം ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത, നെഞ്ചെരിച്ചിൽ, ഇടയ്ക്കിടെ തലവേദന എന്നിവയ്ക്കും കാരണമാകുന്നു.

ഒരുപാട് 'സ്‌ട്രെസ്' എടുക്കല്ലേ; പിന്നീട് പണിയാകും കെട്ടോ....

 

click me!