527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; എന്താണ് എഥിലീൻ ഓക്സൈഡ്?

Published : May 03, 2024, 09:01 AM ISTUpdated : May 03, 2024, 09:03 AM IST
527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; എന്താണ് എഥിലീൻ ഓക്സൈഡ്?

Synopsis

അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ 'എഥിലീൻ ഓക്‌സൈഡി'ന്‍റെ അംശം ആണ് എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ കണ്ടെത്തി. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ 'എഥിലീൻ ഓക്‌സൈഡി'ന്‍റെ അംശം ആണ് എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയത്.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ എംഡിഎച്ച് ഗ്രൂപ്പിൽ നിന്നുള്ള മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവ ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചും ഈ കണ്ടെത്തൽ കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

2020 സെപ്റ്റംബറിനും 2024 ഏപ്രിലിനും ഇടയിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA) വിവിധ ഭക്ഷ്യവസ്തുക്കളിൽ പരിശോധന നടത്തുകയായിരുന്നു. പരീക്ഷിച്ച ഉൽപ്പന്നങ്ങളിൽ വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾപ്പെടുന്നു.  ഭൂരിഭാഗവും നട്സും സീഡുകളും (313), ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും (60), ഡയറ്ററ്റിക് ഫുഡ്‌സും (48), മറ്റ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളും (34) ആണ്. ഈ ഉൽപ്പന്നങ്ങളിൽ ഗണ്യമായ എണ്ണം എഥിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തുകയായിരുന്നു. 

എന്താണ് എഥിലീൻ ഓക്സൈഡ്? 

എഥിലീൻ ഓക്സൈഡ് സാധാരണയായി കീടനാശിനിയായും അണുവിമുക്തമാക്കുന്ന ഏജന്‍റായി ഉപയോഗിക്കുന്ന നിറമില്ലാത്ത വാതകമാണ്. ഭക്ഷ്യ ഉൽപന്നങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം ആശങ്കാജനകമാണ്, കാരണം ഇത് എഥിലീൻ ഗ്ലൈക്കോൾ രൂപപ്പെടുന്നതിന് കാരണമാകും. 

യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി എഥിലീൻ ഓക്സൈഡിന് 0.1 mg/kg എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.  എന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന അളവ് ഈ പരിധി കവിഞ്ഞു. എഥിലീൻ ഓക്സൈഡുമായി സമ്പർക്കം പുലർത്തുന്നത് ലിംഫോമയും രക്താർബുദവും ഉൾപ്പെടെയുള്ള വിവിധ ക്യാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Also read: ത്വക്കിലെ അര്‍ബുദം; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ...

youtubevideo

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം