ക്യാന്‍സര്‍ ബാധിച്ചവര്‍ മരിക്കുന്നതിന് പ്രധാന കാരണം ഈ രോഗങ്ങള്‍; പുതിയ പഠനം പറയുന്നത്...

By Web TeamFirst Published Nov 25, 2019, 9:17 PM IST
Highlights

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്.  തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെങ്കിലും ക്യാന്‍സര്‍ മൂലം മരണം പോലും സംഭവിച്ചേക്കാം എന്ന പേടി പലരിലുമുണ്ട്. 

ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്.  തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെങ്കിലും ക്യാന്‍സര്‍ മൂലം മരണം പോലും സംഭവിച്ചേക്കാം എന്ന പേടി പലരിലുമുണ്ട്. എന്നാല്‍ ക്യാന്‍സര്‍ രോഗികളില്‍ പലരും മരിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ക്യാന്‍സര്‍ രോഗിങ്ങളില്‍ പകുതിയോളം പേരും മരിക്കുന്നത് ഹൃദയസംബന്ധമായ രോഗം മൂലമാണെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പറയുന്നത്.  1973 മുതല്‍ 2012 വരെയുളള അമേരിക്കയിലെ 3.2 മില്ല്യണ്‍  ക്യാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്. Penn State Cancer Institute ആണ് പഠനം നടത്തിയത്. 

സ്തനാര്‍ബുദ്ദരോഗങ്ങളാണ് കൂടുതലായും ഹൃദയസംബന്ധമായ രോഗം മൂലം മരിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 2012ല്‍ സ്താനാര്‍ബുദ്ദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ ബാധിച്ചവരില്‍ 61ശതമാനവും ഹൃദയസംബന്ധമായ രോഗം മൂലമാണ് മരിച്ചത് എന്നും പഠനം പറയുന്നു. 

click me!