Latest Videos

അവഗണിക്കരുത് ക്യാൻസറിന്റെ ഈ 10 ലക്ഷണങ്ങൾ

By Web TeamFirst Published May 8, 2024, 1:20 PM IST
Highlights

രാജ്യത്ത് ക്യാൻസർ കേസുകൾ വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട  കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ ഓരോ വർഷവും ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2020-ൽ ഇന്ത്യയിൽ 14 ലക്ഷം പേർക്ക് ക്യാൻസർ ഉണ്ടെന്നും 2025 ആകുമ്പോഴേക്കും ഇത് 15.7 ലക്ഷമായി ഉയരുമെന്നും അപ്പോളോ ഹോസ്പിറ്റൽസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ക്യാൻസർ കേസുകളും മരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻ്റ് കെ ശ്രീനാഥ് റെഡ്ഡി ജർമ്മൻ വാർത്താ ഏജൻസിയായ ഡച്ച് വെല്ലിനോട് (ഡിഡബ്ല്യു) പറഞ്ഞു.

ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ക്യാൻസർ. ഇതിന് എവിടെ നിന്നും ആരംഭിക്കാനും കോശവിഭജനത്തിൻ്റെ ക്രമാനുഗതമായ പ്രക്രിയയെ തടസ്സപ്പെടുത്താനും കഴിയും.

സ്തനാർബുദം, ഗർഭാശയമുഖം, അണ്ഡാശയ അർബുദം എന്നിവ സ്ത്രീകളിൽ ഏറ്റവും സാധാരണമാണ് ക്യാൻസറുകളാണ്. അതേസമയം പുരുഷന്മാരിൽ ശ്വാസകോശം,  പ്രോസ്ട്രേറ്റ് ക്യാൻസർ എന്നിവ സാധാരണമാണ്. ഇന്ത്യയിലെ പുതിയ കേസുകളിൽ 32 ശതമാനം സ്തന, വായ്, ഗർഭാശയ അർബുദമാണെന്ന് കണ്ടെത്തിയതായി 2022-ലെ ഗ്ലോബൽ ക്യാൻസർ ഒബ്സർവേറ്ററിയുടെ പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ക്യാൻസർ കേസുകൾ വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട  കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സ്ഥിരമായ എച്ച്പിവി അണുബാധ, ആദ്യകാല ലൈംഗിക പ്രവർത്തനങ്ങൾ, ഒന്നിലധികം പങ്കാളികളുമായി സെക്സിലേർപ്പെടുക എന്നിവ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പാരിസ്ഥിതിക മലിനീകരണം,  ഇൻഡോർ വായു മലിനീകരണം എന്നിവയുമായി ശ്വാസകോശാർബുദം കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നു. 

പാശ്ചാത്യവൽക്കരിച്ച ഭക്ഷണക്രമത്തിൻ്റെ ഭാഗമായി ഇന്ത്യൻ യുവാക്കൾ കൂടുതൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ കഴിക്കുന്നു. ഈ മാറ്റം യുവാക്കൾക്കിടയിൽ പ്രമേഹം, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവയും അമിതവണ്ണത്തിൻ്റെ തോതിലും വർദ്ധനവിന് കാരണമായതായി സോനിപട്ടിലെ ആൻഡ്രോമിഡ കാൻസർ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജി ചെയർമാൻ ഡോ. ദിനേശ് സിംഗ് പറഞ്ഞു.

ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

1. വേഗത്തിൽ ശരീരഭാരം കുറയുക 
2. എപ്പോഴും ക്ഷീണം അനുഭവപ്പെടുക
3. നിരന്തരമായ ചുമ അല്ലെങ്കിൽ തൊണ്ടയടപ്പ്‌ 
4. ചർമ്മത്തിലെ മാറ്റങ്ങൾ
5. മലവിസർജ്ജനത്തിലോ പിത്താശയ പ്രവർത്തനത്തിലോ മാറ്റം കാണുക.
6. വ്രണങ്ങൾ ഭേദമാകാൻ വൈകുന്നത്
7. വായ്ക്കുള്ളിൽ/നാവിൽ വെളുത്ത പാടുകൾ കാണുക.
8. മുഴകൾ രൂപപ്പെടുന്നത്
9. ഭക്ഷണം ഇറക്കുവാൻ പ്രയാസം
10. രക്തം കലർന്ന മലം കാണുക.

ഡെങ്കിപ്പനിയും സാധാരണ പനിയും എങ്ങനെ വേര്‍തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തൊക്കെ?

 

click me!