മുഖസൗന്ദര്യത്തിന് രണ്ട് തരം കാരറ്റ് ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Jul 06, 2021, 10:44 PM ISTUpdated : Jul 06, 2021, 10:47 PM IST
മുഖസൗന്ദര്യത്തിന് രണ്ട് തരം കാരറ്റ് ഫേസ് പാക്കുകൾ

Synopsis

പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്. 

കാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്. മുഖസൗന്ദര്യത്തിനായി കാരറ്റ് കൊണ്ടുള്ള രണ്ട് ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

തൈര്, കാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും. 

രണ്ട്...

ഒരു കാരറ്റ് നല്ല പോലെ പേസ്റ്റാക്കി എടുക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകാം. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമത്തിൽ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യാൻ സഹായിക്കും. 

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ