ഒരു കപ്പ് പാലക്ക് ചീരയിൽ 7.3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ഊർജ്ജം, ഓക്സിജൻ വിതരണം, ആർത്തവ ആരോഗ്യം എന്നിവയ്ക്ക് പാലക്ക് ചീര സഹായകമാണ്.
വർണ്ണാഭമായതും പോഷകസമൃദ്ധവുമായ പച്ചക്കറികൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. നിങ്ങൾക്ക് ദിവസേന ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് കഴിക്കേണ്ട ചില പ്രധാനപ്പെട്ട പച്ചക്കറികളെ കുറിച്ച് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു.
പച്ചക്കറികളുടെ പോഷക ശക്തി. പച്ചക്കറികൾ വെറും കുറഞ്ഞ കലോറി ഫില്ലറുകൾ മാത്രമല്ല അവ നിങ്ങളുടെ ഊർജ്ജം, പ്രതിരോധശേഷി, ദഹനം, ഹോർമോൺ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന പോഷകങ്ങളുടെ പവർഹൗസുകളാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ലോവ്‌നീത് ബത്ര കുറിച്ചു. നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്...
പാലക്ക് ചീര
ഒരു കപ്പ് പാലക്ക് ചീരയിൽ 7.3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ഊർജ്ജം, ഓക്സിജൻ വിതരണം, ആർത്തവ ആരോഗ്യം എന്നിവയ്ക്ക് പാലക്ക് ചീര സഹായകമാണ്.
ക്യാരറ്റ്
ഒരു ഇടത്തരം കാരറ്റ് 542 മൈക്രോഗ്രാം വിറ്റാമിൻ എ നൽകുന്നു. കണ്ണുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിന് വിറ്റാമിൻ എ പ്രധാനമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു.
ക്യാപ്സിക്കം
ഒരു കപ്പ് ചുവന്ന കാപ്സിക്കം കഴിക്കുന്നതിലൂടെ 256 മില്ലിഗ്രാം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഈ പോഷകം ലഭിക്കും. പച്ചയായോ ചെറുതായി വഴറ്റിയതോ കഴിക്കുക. പ്രതിരോധശേഷി, കൊളാജൻ സിന്തസിസ്, ഇരുമ്പ് ആഗിരണം എന്നിവ വർദ്ധിപ്പിക്കുന്നു.
ബീറ്റ്റൂട്ട്
ഒരു ബൗൾ ബീറ്റ്റൂട്ടില്ഡ 195 മൈക്രോഗ്രാം അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ലഘുവായി വേവിക്കുകയും അമിതമായി വേവിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇത് "ഡിഎൻഎ സിന്തസിസ്, ഗർഭകാല ആരോഗ്യം, ചുവന്ന രക്താണുക്കൾ എന്നിവയ്ക്ക് സഹായിക്കുന്നു.
കോളിഫ്ളവർ
കോളിഫ്‌ളവർ പോഷകസമൃദ്ധമായ മറ്റൊരു പച്ചക്കറിയാണ്. അതിൽ ഭക്ഷണത്തിലെ നാരുകൾ ധാരാളമുണ്ട്. 100 ഗ്രാം കോളിഫ്‌ളവറിൽ 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിഷവിമുക്തമാക്കാനും സഹായിക്കും.


