താരൻ അകറ്റാൻ ആവണക്കെണ്ണ; ഉപയോ​ഗിക്കേണ്ട വിധം

By Web TeamFirst Published Mar 27, 2019, 7:10 PM IST
Highlights

താരൻ അകറ്റാൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ പുരട്ടുന്നത് ​ഗുണം ചെയ്യും. താരൻ അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് തരം ആവണക്കെണ്ണ ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

താരൻ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ അകറ്റാൻ വിവിധതരം എണ്ണകൾ ഇന്ന് വിപണിയിൽ ഉണ്ട്. അതെല്ലാം ഉപയോ​ഗിച്ചിട്ടും താരൻ മാറുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്.

താരൻ അമിതമായാൽ മുടികൊഴിച്ചിലുണ്ടാവുകയും മുടി പെട്ടെന്ന് പൊട്ടാനുമുള്ള സാധ്യതയും കൂടുതലാണ്. പതിവായി ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. തല ചൂടാകുമ്പോള്‍ വിയര്‍പ്പും അഴക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞാണ് താരന്‍ വരുന്നത്. 

താരൻ അകറ്റാൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ പുരട്ടുന്നത് ​ഗുണം ചെയ്യും. താരൻ അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് തരം ആവണക്കെണ്ണ ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആവണക്കെണ്ണയും ഇഞ്ചി നീരും...

അൽപം ഇഞ്ചി നീരും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യുക. മസാജ് കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഈ പാക്ക് പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും. 

ആവണക്കെണ്ണയും ബദാം ഓയിലും...

രണ്ട് ടീസ്പൂൺ ബ​ദാം ഓയിലും ആവണക്കെണ്ണയും ചേർത്ത് തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റാനും താരൻ അകറ്റാനും സഹായിക്കും. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഇത് പുരട്ടാം.

ആവണക്കെണ്ണയും കറ്റാർവാഴ ജെല്ലും....

അൽപം കറ്റാർവാഴ ജെല്ലും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യുക.ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും ഇത് വളരെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് ദിവസം ഇത് പുരട്ടാം.  

click me!