
കുട്ടികൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്ന് മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയ ശേഷം അവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പനി. പനി മാത്രമല്ല ജലദോഷം, ചുമ, എന്നിവയും ഇടയ്ക്കിടെ വരുന്നത് പതിവായിരിക്കുന്നത്. കുട്ടികളിൽ പനി വരുന്നത് തടയാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.
'പലതരത്തിലുള്ള വെെറസുകളാണ് പനി ഉണ്ടാക്കുന്നതിന് പ്രധാനകാരണക്കാരൻ. influenza virus വെെറസാണ് രോഗം എത്തിക്കുന്നതിൽ കാരണമാകുന്നത്. respiratory syncytial virus ( ആർഎസ് വി) വെെറസ് പടർന്ന് പിടിക്കുന്നു. മറ്റൊന്ന് ജലദോഷത്തിന് കാരണമാകുന്ന rhinovirus ആളുകളിൽ പകരുന്നു. കാരണം രണ്ട് കൊല്ലം കൊവിഡിനെ തുടർന്ന് കുട്ടികൾ വീട്ടിൽ തന്നെയായിരുന്നു. അത് കൊണ്ട് തന്നെ മറ്റ് കുട്ടികളുമായി ഇടപഴകിയിട്ടില്ല. അത് കൊണ്ട് തന്നെ കുട്ടികളിൽ ഒരു അസുഖത്തിനെതിരെയുള്ള ആന്റിബോഡിയില്ല. കുട്ടികളിൽ പ്രതിരോധശേഷി കുറയുമ്പോൾ അസുഖം പെട്ടെന്ന് പിടിപെടാം. ഇതിനെ വിളിക്കുന്ന immunity debt എന്നാണ്...'- ഡോ. ഡാനിഷ് സലീം പറയുന്നു.
കുട്ടികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്കൂളിൽ പോകുമ്പോൾ മറ്റ് കുട്ടികളുമായി സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക, കെെകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം ഭക്ഷണം കഴിക്കുക, കെെ നന്നായി കഴുകാതെ മുഖത്തെ തൊടരുത്, ചുമയ്ക്കുമ്പോൾ തുവാല കൊണ്ട് വായ മൂടിപിടിക്കുകയോ അല്ലെങ്കിൽ കെെ കൊണ്ട് വായ പൊത്തുക ചെയ്യുക... ഡോ. ഡാനിഷ് സലീം പറഞ്ഞു.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ശ്വാസംമുട്ടൽ ഉണ്ടാവുകയോ, കഫത്തിൽ രക്തം കാണുകയോ, നാക്കിലോ ചുണ്ടിലോ നീലകളറിൽ നിറം വരിക, മരുന്ന് കഴിച്ചിട്ടും പനി മാറാതെ ഇരിക്കുക, അപസ്മാരം ഉണ്ടാവുക എന്നിവ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറേ കാണിക്കേണ്ടത് പ്രധാനമാണ്.
രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിൽ വിടാതെയിരിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കാരണം മറ്റ് കുട്ടികളിലും രോഗം പെട്ടെന്ന് പിടിപെടാം. കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണം നൽകുക മറ്റൊന്ന് ധാരാളം വെള്ളം കൊടുക്കുക. രോഗമുള്ള സമയത്ത് തണുത്ത പാനീയങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കുക. പനിയുള്ള സമയത്ത് ചൂട് കഞ്ഞിവെള്ളം കൊടുക്കുക. ആന്റിബയോട്ടിക്ക് ആവശ്യമില്ലാതെ കൊടുക്കേണ്ട ആവശ്യമില്ല. അഞ്ച് ദിവസം കഴിഞ്ഞും പനി മാറിയില്ലെങ്കിൽ മാത്രമേ രക്തപരിശോധന ആവശ്യമുള്ളവെന്നും ഡോക്ടർ പറയുന്നു.