ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jun 25, 2021, 10:30 PM IST
Highlights

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു വാക്സീന്‍ നല്‍കുന്നതു സംബന്ധിച്ചു പഠനങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കൊവിഡ് മൂന്നാം തരംഗമെന്ന ഭീഷണി ഉയരുന്നതിനിടെ രാജ്യത്ത് വാക്സിനേഷന്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കുട്ടികൾക്കായുള്ള കോവാക്സീന് വേണ്ടി ഭാരത് ബയോടെക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. 

കൊവിഡ് കാലത്തെ നഖംകടി; ജീവനെടുത്തേക്കാവുന്ന ഈ ദുശ്ശീലം എങ്ങനെ നിർത്താം?

click me!