പിസിഒഎസ് നിയന്ത്രിക്കാൻ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം...?

Web Desk   | Asianet News
Published : Jun 25, 2021, 07:38 PM ISTUpdated : Jun 25, 2021, 07:41 PM IST
പിസിഒഎസ് നിയന്ത്രിക്കാൻ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം...?

Synopsis

ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിസിഒഎസിനെ നിയന്ത്രിക്കാനാകുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോര്‍മോണല്‍ തകരാറാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം.  ശരിയായ ചികിത്സയും ജീവിതശൈലിയും കൊണ്ട് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്. അന്തസ്രാവി ഗ്രന്ഥിയുടെ തകരാര്‍ മൂലം അണ്ഡാശയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പിസിഒഎസിനു കാരണം. 

ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിസിഒഎസിനെ നിയന്ത്രിക്കാനാകുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

പ്രാതലിൽ പോഷകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. പയറ്, മുട്ട, മാംസം തുടങ്ങിയ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാരണം അവ പഞ്ചസാരയുടെ ആസക്തി കുറയ്ക്കാനും അണ്ഡാശയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്നും പൂജ മഖിജ പറഞ്ഞു.

 നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാവധാനത്തിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഹോർമോണുകളെ നിയന്ത്രിക്കാൻ ശരീരത്തിന് ആവശ്യമായ നിരവധി മൈക്രോ ന്യൂട്രിയന്റുകൾ പച്ചക്കറി ജ്യൂസിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ദിവസവും വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക.

 എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യുക. ഇത് നിങ്ങളെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്തുന്നു. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്ന എൻ-അസറ്റൈൽ സിസ്റ്റൈൻ, ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇനോസിറ്റോൾ / മയോനോസിറ്റോൾ അല്ലെങ്കിൽ വിറ്റാമിൻ ബി 8 എന്നിവയും  പൂജ മഖിജ നിർദ്ദേശിച്ചു.

 

 

 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക