സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒമ്പത് അപകട ഘടകങ്ങൾ...

Published : Oct 04, 2023, 06:11 PM ISTUpdated : Oct 04, 2023, 06:16 PM IST
സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒമ്പത് അപകട ഘടകങ്ങൾ...

Synopsis

സ്തനകോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. ഒരു വ്യക്തിക്ക് സ്തനാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾ മനസ്സിലാക്കുന്നത് സ്തനാർബുദ സാധ്യത തടയാൻ നിങ്ങളെ സഹായിക്കും. 

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്തനകോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. ഒരു വ്യക്തിക്ക് സ്തനാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾ മനസ്സിലാക്കുന്നത് സ്തനാർബുദ സാധ്യത തടയാൻ നിങ്ങളെ സഹായിക്കും. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...  

സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു.  പ്രായത്തെ തടയാൻ കഴിയില്ലെങ്കിലും, പതിവായുള്ള മെഡിക്കല്‍ പരിശോധനയിലൂടെയും (മാമോഗ്രാം) സ്വയം സ്തനപരിശോധനയിലൂടെയും സ്തനാർബുദ സാധ്യതയെ തിരിച്ചറിയാം.

രണ്ട്... 

ജനിതകപരമായ കാരണങ്ങളും ഒരു ഘടകമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കില്‍, പതിവായുള്ള സ്ക്രീനിംഗുകളും  പരിശോധനകളും പ്രധാനമാണ്. 

മൂന്ന്... 

നിങ്ങൾക്ക് ഒരു സ്തനത്തിൽ സ്തനാർബുദം ഉണ്ടെങ്കിൽ, മറ്റേ സ്തനത്തിൽ അത് വ്യാപിക്കാനോ അല്ലെങ്കിൽ ഒരു പുതിയ ക്യാൻസർ ഉണ്ടാകാനോ ഉള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായുള്ള പതിവ് സ്ക്രീനിംഗുകള്‍ പ്രധാനമാണ്. 

നാല്...

ലിംഗഭേദവും ഈ ക്യാന്‍സറിന് ഒരു പ്രധാന ഘടകമാണ്. സ്തനാർബുദം പൊതുവേ സ്ത്രീകളെയാണ് ബാധിക്കുന്നത്. എന്നിരുന്നാലും പുരുഷന്മാർക്കും സ്തനാര്‍ബുദം ഉണ്ടാകാം. 

അഞ്ച്...

ഈസ്ട്രജൻ എക്സ്പോഷർ ചെയ്യുന്നതും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ആറ്... 

ഇടതൂർന്ന ബ്രെസ്റ്റ് ടിഷ്യുയുള്ളവര്‍ക്ക് മാമോഗ്രാം വഴി സ്തനാർബുദം കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാകും. നിങ്ങൾക്ക് ഇടതൂർന്ന സ്തനങ്ങൾ ഉണ്ടെങ്കിൽ, അൾട്രാസൗണ്ട് അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) പോലുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യേണ്ടി വരും. 

ഏഴ്... 

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അമിത വണ്ണം, ഉദാസീനമായ ജീവിതശൈലി നയിക്കുന്നതുമൊക്കെ സ്തനാർബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.  അതിനാല്‍ പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

എട്ട്... 

അമിത മദ്യപാനവും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. മദ്യപാനം പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

ഒമ്പത്... 

റേഡിയേഷൻ തെറാപ്പികള്‍ ചെയ്തവര്‍ക്കും സ്തനാർബുദ സാധ്യത കൂടുതലാകാം. 

ഈ അപകടസാധ്യത ഘടകങ്ങൾ സ്തനാർബുദ സാധ്യത വർധിപ്പിക്കുമെങ്കിലും, ഒന്നോ രണ്ടോ അപകടസാധ്യതകൾ മൂലം നിങ്ങള്‍ക്ക് സ്തനാർബുദം വരുമെന്ന് ഉറപ്പിക്കേണ്ട. കൃത്യമായ സ്‌ക്രീനിംഗ്, സ്വയം സ്തനപരിശോധന, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ, പതിവായി ഡോക്ടറെ കണ്ട് സ്ക്രീനിംഗുകള്‍ ചെയ്യുക എന്നിവ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. 

Also read: ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്താല്‍ മതി, ഗുണങ്ങള്‍ പലതാണ്...

youtubevideo

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?