ചിക്കൻപോക്സ്: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Mar 02, 2019, 01:08 PM IST
ചിക്കൻപോക്സ്: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

സംസ്ഥാനത്ത് പലയിടത്തും ചിക്കൻപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്.


സംസ്ഥാനത്ത് പലയിടത്തും ചിക്കൻപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് ചിക്കന്‍പോക്സ് വൈറസ് പകരുന്നത്

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കൻപോക്സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്സ്. അതീവ ശ്രദ്ധയോടെയും കരുതലോടെയും വേണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാൻ. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്സ് വരുന്നത്.

ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. 

ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടത്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്സ് പിടിപെടുക. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1.  ദിവസവും കുളിക്കുക.

2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.

3. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.

4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

7. തണുത്ത ഭക്ഷണം കഴിക്കുക

 8. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം