ജങ്ക് ഫുഡ് സ്ഥിരമായി കഴിച്ചാൽ ഈ 5 അസുഖങ്ങൾ പിടിപെടാം

By Web TeamFirst Published Mar 2, 2019, 12:05 PM IST
Highlights

ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ജങ്ക് ഫുഡ് കഴിക്കുന്നത് മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ഥിരമായി ജങ്ക് ഫുഡ് കഴിച്ചാൽ അഞ്ച് അസുഖങ്ങൾ പിടിപെടാം. 
 

ജങ്ക് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ജങ്ക് ഫുഡ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കാര്യം ഓർക്കുക. ജങ്ക് ഫുഡ് കഴിക്കുമ്പോൾ പല തരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. ജങ്ക് ഫുഡ് കഴിക്കുന്നത് മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. 

അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടെന്നൊരു ദിവസം നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു. കുട്ടികൾക്ക് ഒരു കാരണവശാലും ജങ്ക് ഫുഡ് കൊടുത്ത് ശീലിപ്പിക്കരുത്. 

 ബേക്ക്ഡ് പൊട്ടറ്റോ, പാസ്ത, ചാട്ട് പോലുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകരുത്. ജങ്ക് ഫുഡ് കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നു. 

ജങ്ക് ഫുഡ് ക്യാൻസറിന് കാരണമാകുന്ന ഭക്ഷണമാണെന്ന് ഫ്രെഡ് ഹച്ചിൻസൺ ക്യാൻസർ റിസർച്ച് സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നു. ജങ്ക് ഫുഡ് കഴിച്ചാൽ പിടിപെടാവുന്ന അഞ്ച് അസുഖങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

ടെെപ്പ് 2 പ്രമേഹം...

 ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഡിയം, ഷു​ഗർ, ഫാറ്റ് എന്നിവ ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാർബോ​ഹെെഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

ഹൃദയസംബന്ധമായ അസുഖങ്ങൾ...

 ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ ഉയരുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുകയുമാണ് ചെയ്യുന്നത്. 

പൊണ്ണത്തടി...

പൊണ്ണത്തടി ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് ജങ്ക് ഫുഡ്. ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ അടിവയറ്റിലും കൊഴുപ്പ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഫാറ്റി ലിവർ...

 ഫാറ്റി ലിവർ ഇന്ന് മിക്കവരെയും അലട്ടുന്ന രോ​ഗമാണ്. അതിന് പ്രധാനകാരണങ്ങളിലൊന്നാണ് ജങ്ക് ഫുഡ്. കരളിനെ മാത്രമല്ല, മറ്റ് അവയവങ്ങളെയും ​ഗുരുതരമായി ബാധിച്ചേക്കാം. രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ...

 ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആസ്തമയുള്ളവർ ജങ്ക് ഫുഡ് ഒഴിവാക്കുന്നതാകും നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു. 

click me!