കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി

Web Desk   | Asianet News
Published : Jan 26, 2020, 01:13 PM IST
കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി

Synopsis

ഡിസംബർ അവസാനത്തോടെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഹുബെയിലെ പലയിടത്തായി 323 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 ഓളം പേർ മരിച്ചു. ചൈനീസ് നഗരമായ ഷാങ്‌ഹായിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു.

ഹുബെയിൽ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. ‍ഡിസംബർ അവസാനത്തോടെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഹുബെയിലെ പലയിടത്തായി 323 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശീയ തലത്തിൽ ആകെ 1975 പേർക്കു വൈറസ് ബാധയേറ്റതായി ചൈന പ്രതികരിച്ചു. 

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും