ഉപഗ്രഹം വഴി രോഗികളില്‍ ശസ്ത്രക്രിയ ; റോബോട്ടിക് സര്‍ജറി രംഗത്ത് ചൈനയുടെ പുത്തന്‍ അത്ഭുതം - റിപ്പോര്‍ട്ട്

Published : Jan 04, 2025, 02:26 PM ISTUpdated : Jan 04, 2025, 02:29 PM IST
ഉപഗ്രഹം വഴി രോഗികളില്‍ ശസ്ത്രക്രിയ ; റോബോട്ടിക് സര്‍ജറി രംഗത്ത് ചൈനയുടെ പുത്തന്‍ അത്ഭുതം - റിപ്പോര്‍ട്ട്

Synopsis

ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നു.  ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

ബീജിംഗിലുള്ള രോഗികൾ കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവയിൽ  റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിൻ്റെ സഹായത്തോടെ ശസ്ത്രക്രി നടത്തി. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പ്രകാരം എല്ലാ രോഗികളും സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്തുവെന്നും ചൈന സെൻട്രൽ ടെലിവിഷൻ വ്യക്തമാക്കുന്നു.

2020ൽ വിക്ഷേപിച്ച ആപ്‌സ്റ്റാർ-6ഡി ഉപഗ്രഹം ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതായി ​റിപ്പോർട്ടിൽ പറയുന്നു. സെക്കൻഡിൽ 50 ഗിഗാബൈറ്റുകൾ വിതരണം ചെയ്യാനും ഏഷ്യ-പസഫിക് മേഖലയിലുടനീളം പ്രത്യേകിച്ച് വായു, കടൽ എന്നിവിടങ്ങളിൽ വിപുലമായ കവറേജ് നൽകുന്നുതായും റിപ്പോർട്ടിൽ പറയുന്നു.

നവംബറിൽ രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹമായ ആപ്‌സ്റ്റാർ-6E, ഇന്തോനേഷ്യയിലേക്ക് എത്തിച്ചുകൊണ്ട് ചൈന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്തിരുന്നു. 

ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം
തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ