
പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് ബാധ ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍(എൻഎച്ച്സി) അറിയിച്ചു. മെയ് 28 നാണ് H10N3 വൈറസ് ഇയാളിൽ സ്ഥിരീകരിച്ചത്.
രോഗിയിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കമുള്ള ആളുകളെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. നിലവില്‍ രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
എങ്ങനെയാണ് വെെറസ് ബാധ ഇയാളിൽ പിടിപ്പെട്ടതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദങ്ങള്‍ ഇതിനുമുമ്പും ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ലോകത്ത് തന്നെ മനുഷ്യനില്‍ H10N3 വൈറസ് ബാധ മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
കൊവിഡ് 19 എന്ന് തീരും? ഡോക്ടറുടെ കുറിപ്പ് വൈറല്‍...
വൈറസ് ബാധ വലിയ തോതിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് എൻഎച്ച്സി വ്യക്തമാക്കി. ഇതിനു മുമ്പ് H10N3 വൈറസ് മനുഷ്യനിൽ പിടിപെട്ടിട്ടില്ലെന്നും എൻഎച്ച്സി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam