Asianet News MalayalamAsianet News Malayalam

കൊവിഡ് 19 എന്ന് തീരും? ഡോക്ടറുടെ കുറിപ്പ് വൈറല്‍...

കൊവിഡ് 19 എന്ന് തീരും എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചോദ്യം. കൊവിഡ്-19 അവസാനത്തിലേയ്ക്ക് വിരൽചൂണ്ടുന്ന ചില ഘടകങ്ങളെ കുറിച്ച് പറയുകയാണ് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു.
 

dr sulphi fb post about covid 19 viral
Author
Thiruvananthapuram, First Published Jun 1, 2021, 2:53 PM IST

കൊവിഡ് മഹാമാരി കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി മിക്ക രാജ്യങ്ങളും കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെയാണ് ഇന്ത്യയിൽ രണ്ടാമതും കൊവിഡ് - 19 കേസുകൾ വ്യാപകമായത്. 

കൊവിഡ് 19 എന്ന് തീരും എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചോദ്യം. കൊവിഡ് 19 അവസാനത്തിലേയ്ക്ക് വിരൽചൂണ്ടുന്ന ചില ഘടകങ്ങളെ കുറിച്ച് പറയുകയാണ് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു.

കുറിപ്പ് വായിക്കാം...

കൊവിഡ് 19 എന്ന് തീരും എന്നുള്ളതാണ് സ്വാഭാവികമായ ചോദ്യം. ഒരുപക്ഷേ ലോകത്തെ ശാസ്ത്ര സമൂഹം മുഴുവൻ ചർച്ച ചെയ്യുന്നതും വിശകലനം ചെയ്യുന്നതും അപഗ്രഥിക്കുന്നതും ഈ വിഷയത്തെക്കുറിച്ച് തന്നെ. 

കോവിഡ് 19 എന്ന് തീരുമെന്ന്  ആരെങ്കിലും പ്രവചിച്ചാൽ അദ്ദേഹം പറയുന്നതൊന്നും പിന്നീട് വിശ്വസിക്കരുതെന്നു  പറയേണ്ടിവരും. എന്നാലും കോവിഡ്-19 അവസാനത്തിലേക്കു വിരൽചൂണ്ടുന്ന ചില ഘടകങ്ങൾ നോക്കാം.

വാക്സിനേഷൻ  50 ശതമാനത്തിനു മുകളിലെങ്കിലും എത്തുന്ന ദിവസം.. രോഗലക്ഷണങ്ങളോടൊപ്പമോ ഇല്ലാതെയോ അസുഖം വന്നു പോയവരുടെ കണക്കും കൂടി എത്തുമ്പോൾ അത് ഒരു ഹാർഡ് ഇമ്മ്യൂണിറ്റി എത്തുമെന്ന് വിശ്വസിക്കാം. ഹെർഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹൊൾഡ്  ഓരോ അസുഖങ്ങൾക്കും പലതായിരുന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരേണ്ടതുണ്ട്. 

എന്നാൽ വാക്സിനേഷൻ എത്രയും കൂടുന്നുവോ അത്രയും നല്ലത്. അങ്ങനെ ചോദിക്കുമ്പോൾ വാക്സിനേഷൻ എന്ന് ഈ തോതിൽ എത്താൻ, എത്തിക്കാൻ കഴിയും എന്നുള്ളത് പ്രസക്തം. അതിവേഗം ബഹുദൂരം എന്നാണ് ഉത്തരം.

ഇനി കോവിഡ്-19 തീരാനുള്ള രണ്ടാമത്തെ വഴി. കൊറോണ വൈറസിന് ഒരു പ്രത്യേകതയുണ്ട്. ഒരാളുടെ ശരീരത്തിൽ കടന്നു കൂടുക. അവിടെ പ്രത്യുല്പാദനം നടത്തുക . വീണ്ടും അടുത്ത ആളിലേക്ക് പോവുക . ഈ പരക്കം പാച്ചിലിനിടയിൽ വകഭേദങ്ങൾ നിരവധിതവണ, നിരവധി എന്ന് പറഞ്ഞാൽ പോരാ ആയിരക്കണക്കിന്. ഇതിൽ അല്പം പ്രാധാന്യമുള്ള വകഭേദങ്ങൾ കുറവ് എന്ന് മാത്രം.

ഇങ്ങനെ രൂപവും ഭാവവും മാറി മുന്നേറുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ വെച്ച് വൈറസ് നിർജീവമായി പോയേക്കാം. മുൻപ് സാർസ് രോഗത്തിലും വൈറസിന് അങ്ങനെ സംഭവിച്ചു എന്നാണ് നിഗമനം.ഇത് രണ്ടും വളരെ വളരെ ദൂരെയല്ല എന്നുതന്നെ കരുതേണ്ടിവരും. 

അപ്പോൾ രണ്ടുകാര്യങ്ങൾ -  വാക്സിൻ കുറഞ്ഞത് 50 ശതമാനം പേരിൽ, ജനതിക വ്യതിയാനം നടത്തി തളരുന്ന വൈറസ്. ഇതുരണ്ടും ഒരു സാധ്യത തന്നെയാണ്.

- ഡോ. സുൽഫി നൂഹു

 

 

 

Also Read: ജൂലൈ അവസാനത്തോടെ മൂന്നാം തരംഗം ഉണ്ടാകാം; നേരിടാൻ ചെയ്യേണ്ടത് എന്തൊക്കെ? ഡോ സുല്‍ഫി നൂഹു പറയുന്നു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios