
ചൈനയിൽ 55കാരന് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ബസോങിൽ നിന്നുള്ള ഇയാളെ ജൂലൈ ആറിനാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
നിലവിൽ രോഗം ബാധിച്ചയാൾ ആശുപത്രിയിലാണ്. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യർക്കിടയിൽ ഈ രോഗം വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു.
കോഴിയടക്കമുള്ള പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജോലി ചെയ്യുന്നവരെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യരില്‍ സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam