മദ്യപിക്കുന്നത് വണ്ണം കൂട്ടും; ആരോഗ്യകരമായി മദ്യപാനത്തെ കൈകാര്യം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങള്‍...

Web Desk   | others
Published : Jul 15, 2021, 03:03 PM IST
മദ്യപിക്കുന്നത് വണ്ണം കൂട്ടും; ആരോഗ്യകരമായി മദ്യപാനത്തെ കൈകാര്യം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങള്‍...

Synopsis

മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരവണ്ണം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഈ വിധത്തില്‍ അനാരോഗ്യകരമായി വണ്ണം കൂടുന്നത് കുറഞ്ഞ സമത്തിനുള്ളില്‍ പല അസുഖങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യും

മദ്യപാനം ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ കഴിവതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ഉചിതം. എങ്കിലും ആഘോഷാവസരങ്ങളിലും വീക്കെന്‍ഡുകളിലുമെല്ലാം നിറം കൂട്ടാന്‍ അല്‍പം മദ്യം ആവാം. എന്നാല്‍ ഇത്തരത്തില്‍ മദ്യപിക്കുമ്പോഴും അതിന്റെ ദോഷവശങ്ങള്‍ ഇല്ലാതാകുന്നില്ല. 

മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരവണ്ണം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഈ വിധത്തില്‍ അനാരോഗ്യകരമായി വണ്ണം കൂടുന്നത് കുറഞ്ഞ സമത്തിനുള്ളില്‍ പല അസുഖങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യും. 

പരിമിതമായ അളവിലാണ് മദ്യപിക്കുന്നതെങ്കില്‍ സ്വാഭാവികമായും മദ്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും കുറഞ്ഞിരിക്കും. ഇതിനൊപ്പം മദ്യപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വീണ്ടും ഇതിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് പ്രമുഖ ന്യൂട്രിഷ്യനിസ്റ്റ് പൂജ മഖിജ അവകാശപ്പെടുന്നത്. 

 

 

അതിന് സഹായകമാകുന്ന മൂന്ന് ടിപ്‌സും പൂജ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു. എന്താണ് ആ മൂന്ന് ടിപ്‌സ് എന്നൊന്ന് മനസിലാക്കാം...

ഒന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ മദ്യത്തില്‍ ധാരാളമായി കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മദ്യപിക്കുമ്പോള്‍ കൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുക. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് പോലുള്ളവ കഴിവതും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുക. സോള്‍ട്ടഡ് ചന, മഖാന, ബേക്കഡ് ചിപ്‌സ് പോലുള്ളവ മദ്യത്തിനൊപ്പം കഴിക്കാവുന്നതാണ്. പച്ചക്കറി, ഫ്രൂട്ട്‌സ് പോലുള്ള ഭക്ഷണവും നല്ലത് തന്നെ.

രണ്ട്...

മദ്യപിക്കുന്നതിനൊപ്പം തന്നെ വെള്ളവും കുടിച്ചുകൊണ്ടിരിക്കുക. മദ്യത്തില് ചേര്‍ത്തുകൊണ്ടല്ല, അല്ലാതെയാണ് വെള്ളം കുടിക്കേണ്ടത്. ഇത് കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുകയും, നിര്‍ജലീകരണം സംഭവിക്കാതെ നോക്കുകയം ചെയ്യും. മദ്യപിച്ചതിനെ തുടര്‍ന്ന് ചിലരില്‍ കാണുന്ന 'ഹാംഗ് ഓവര്‍' പ്രശ്‌നം ഒഴിവാക്കാനും ഈ ശീലം ഉപകരിക്കുമെന്ന് പൂജ പറയുന്നു. മദ്യത്തിനൊപ്പം വെള്ളവും കുടിക്കാന്‍ മനശാസ്ത്രപരമായൊരു ടിപ്പും പൂജ പങ്കുവയ്ക്കുന്നുണ്ട്. മദ്യപിക്കാനുപയോഗിക്കുന്ന ഫാന്‍സി ഗ്ലാസുകളില്‍ തന്നെ വെള്ളവും നിറയ്ക്കുക. 

 


ഇത് വെള്ളം കുടിക്കുന്നതിനോടുള്ള വിമുഖത ഒരു പരിധി വരെ മാറ്റുമെന്നാണ് ഇവര്‍ പറയുന്നത്. 

മൂന്ന്...

മദ്യപിക്കുമ്പോള്‍ അത്താഴം നേരത്തെ കഴിക്കുക. കാരണം, മദ്യം വിശപ്പിനെ അധികരിപ്പിക്കും. ഇതോടെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യതയേറും. എന്നുമാത്രമല്ല. അനാരോഗ്യകരമായ ഭക്ഷണം പോലും അളവില്ലാതെ കഴിക്കാന്‍ മദ്യം പ്രേരിപ്പിക്കും. ഇത് ശരീരത്തിന് ഒട്ടും നല്ലതല്ലെന്ന് മനസിലാക്കുക. 

Also Read:- ഇടയ്ക്കിടെ ദാഹം തോന്നാറുണ്ടോ? ഈ അസുഖങ്ങളുടെ സൂചനയാകാം...

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ