
വടക്കൻ ചൈനയിലെ ഷെൻസെൻ നഗരത്തിൽ നായ്ക്കളുടെയും പൂച്ചകളുടെയും ഉൾപ്പെടെയുളള മൃഗങ്ങളുടെ മാംസം വിൽക്കുന്നതും കഴിക്കുന്നതിനും വിലക്ക്. വന്യമൃഗങ്ങളുടെ ഇറച്ചിയിലൂടെ കൊവിഡ് വ്യാപിക്കുന്നുവെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ വിലക്ക്..
ഹുബെയ് പ്രവിശ്യയിലുള്ള വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. അവിടെ എലി, പാമ്പ് തുടങ്ങിയ എല്ലാത്തരം മൃഗങ്ങളുടെയും വില്പന സജ്ജീവമായിരുന്നു. ഷെൻസെൻ പീപ്പിൾസ് കോൺഗ്രസാണ് നായ്ക്കളുടെയും പൂച്ചയുടെയും മാംസം നിരോധിക്കാനുള്ള തീരുമാനമെടുത്തത്.
ഒമ്പത് തരം മാംസങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് പട്ടികയിൽ പറയുന്നു. കഴിക്കാവുന്ന മാംസങ്ങളുടെ വൈറ്റ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ എന്ന് മുതലാണ് ഇത് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
പന്നി, ബീഫ്, ചിക്കൻ, മുയൽ, മത്സ്യം, മറ്റ് കടൽ വിഭവങ്ങൾ എന്നിവയാണ് വൈറ്റ് ലിസ്റ്റിലുള്ളത്. നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ തീരുമാനത്തെ സ്വീകരിക്കുന്നതായി ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ അനിമൽ വെൽഫെയർ ഗ്രൂപ്പ് അംഗം പീറ്റർ ലീ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam