​ഗർഭിണിയാകുന്നില്ല; പരിശോധന ഫലം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി, യുവതി പറയുന്നു

By Web TeamFirst Published Mar 16, 2021, 8:46 PM IST
Highlights

ചൈനയിലാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. 

25 വയസുള്ള യുവതിയാണ് ഗർഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കൽ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ യുവതി ശരിക്കുമൊന്ന് ഞെട്ടി. പരിശോധനയിൽ താനൊരു പുരുഷനാണെന്ന് വളരെ വെെകിയാണ് അവർ തിരിച്ചറിയുന്നത്. ജനിതകപരമായി ഇവർ പുരുഷനാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

 ചൈനയിലാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. മാത്രമല്ല പരിശോധനയിൽ ഗർഭാശയമോ അണ്ഡാശയമോ ഇല്ലെന്നും തിരിച്ചറിഞ്ഞു.

ഇത്തരം അവസ്ഥകളുണ്ടാകുന്നത് വളരെ അപൂർവ്വമാണെന്ന് ഡോക്ടർ പറഞ്ഞു. യുവതിയ്ക്ക് ഒരിക്കൽ പോലും ആർത്തവമുണ്ടായിട്ടില്ലെന്നും വ്യക്തമായി. കൗമാരപ്രായത്തിൽ ആർത്തവം ഉണ്ടാകാത്തതിനെ തുടർന്ന് അമ്മ ഒരു ഡോക്ടറെ കാണിച്ചിരുന്നു.

അന്ന് മറ്റുള്ള കുട്ടികളെക്കാൾ വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞതായി ഓർക്കുന്നുവെന്ന് യുവതി പറയുന്നു.വർഷങ്ങൾ കഴിഞ്ഞ് ആർത്തവം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ഇക്കാര്യം മറ്റുള്ളവരോട് പറയാൻ തന്നെ പേടിയായിരുന്നു. നാണക്കേട് ഓർത്താണ് ഇത് പുറത്ത് പറയാത്തതെന്നും യുവതി ഡോക്ടറോട് പറഞ്ഞു. 

യുവതിയ്ക്ക് ഉയർന്ന രക്തസമ്മർദ്ദവും , 'congenital adrenal hyperplasia' യുടെ ലക്ഷണങ്ങളുണ്ടെന്നും പരിശോധനാ ഫലത്തിൽ 
തെളിഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. (അഡ്രീനൽ ഗ്രന്ഥികളിലെ ഹോർമോൺ ഉത്പാദനം പരിമിതപ്പെടുത്തുന്ന ഒരു ജനിതക അവസ്ഥയാണ് 'congenital adrenal hyperplasia').

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍


 

click me!