മലേറിയയ്ക്കുള്ള മരുന്നായ ക്ളോറോക്വിൻ കൊവിഡിനുപയോഗിച്ചാൽ പാർശ്വഫലങ്ങളുണ്ടാകാമെന്ന് കാനഡ

By Web TeamFirst Published Apr 27, 2020, 12:43 PM IST
Highlights

ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. 

കാനഡ: മലേറിയയ്ക്ക് നൽകുന്ന ക്ലോറോക്വിൻ‌, ഹൈ‍ഡ്രോക്സി ക്ലോറോക്വിൻ എന്നീ മരുന്നുകൾ കൊവിഡ് 19 ചികിത്സയ്ക്കോ പ്രതിരോധത്തിനോ നൽകുന്നത് ​ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാനഡയിലെ ആരോ​ഗ്യ വകുപ്പ്. ക്ലോറോക്വിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിവയ്ക്ക് ​ഗുരുതരമായ പാർശ്വഫലങ്ങളുണ്ട്. ഫിസിഷ്യന്റെ നിർദ്ദേശാനുസരണം മാത്രമേ ഈ മരുന്നുകൾ ഉപയോ​ഗിക്കാൻ പാടുള്ളൂ. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നു.

കൊവിഡ് 19 ബാധ പ്രതിരോധിക്കുന്നതിനായി ചില വ്യക്തികൾ ഈ മരുന്ന് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നേരിട്ട് വാങ്ങി ഉപയോ​ഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ഉപയോ​​ഗം ഹൃദയമിടിപ്പിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. യൂറോപ്യൻ മെഡിസിൻ ഏജൻസിയും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആഴ്ചകളോളം ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടാവുന്നതായി കാര്‍ഡിയോളജിസ്റ്റുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി ...

 

click me!