വിട്ടുമാറാത്ത ക്ഷീണവും മുടികൊഴിച്ചിലും തൈറോയ്ഡ് രോഗലക്ഷണമാകാം; തിരിച്ചറിയേണ്ട 5 ലക്ഷണങ്ങൾ

Published : Jun 09, 2026, 03:03 PM IST
Thyroid health

Synopsis

ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ, ഊർജ്ജസ്വലത, മുടിയുടെ വളർച്ച, മാനസികാരോഗ്യം എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

അമിതമായ ക്ഷീണം, എപ്പോഴും തളർച്ച അനുഭവപ്പെടുക, മുടികൊഴിച്ചിൽ എന്നിവ സാധാരണയായി മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളായാണ് പലരും കണക്കാക്കുന്നത്. എന്നാൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ, ഊർജ്ജസ്വലത, മുടിയുടെ വളർച്ച, മാനസികാരോഗ്യം എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിത ക്ഷീണം, തളർച്ച, വരണ്ട ചർമ്മം എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലവും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

വിട്ടുമാറാത്ത ക്ഷീണം

രാത്രിയിൽ നന്നായി ഉറങ്ങിയിട്ടും പകൽ സമയത്ത് കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം കൊണ്ടാകാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയിൽ ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ഊർജ്ജോത്പാദനം കുറയുകയും ചെയ്യുന്നു. ഇത് വീട്ടുമാറാത്ത ക്ഷീണമുണ്ടാവാൻ കാരണമാകും.

അമിതമായ മുടികൊഴിച്ചിൽ

പെട്ടെന്ന് മുടി കൊഴിയുകയോ അല്ലെങ്കിൽ മുടിയുടെ കട്ടി കുറഞ്ഞു വരികയോ ചെയ്യുന്നത് തൈറോയ്ഡിന്റെ തകരാർ മൂലമാകാം. മുടി വരണ്ട്, പൊട്ടിപ്പോവുകയും അമിതമായി കൊഴിയുകയും ചെയ്യുന്നുവെങ്കിൽ തൈറോയ്ഡ് പരിശോധന നടത്തണം.

ശരീരഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുക

തൈറോയ്ഡ് ഹോർമോൺ കുറയുന്നത് പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു. അതേസമയം തൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് ശരീരഭാരം കുറയുന്നതിനും കാരണമാകുന്നു. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താതെ തന്നെ ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണണം.

വരണ്ട ചർമ്മവും പൊട്ടിപ്പോകുന്ന നഖങ്ങളും

നഖങ്ങൾ എളുപ്പത്തിൽ പൊട്ടിപ്പോകുന്നതും ചർമ്മം വരണ്ടുപോകുന്നതും തൈറോയ്ഡ് രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഹോർമോണിന്റെ കുറവ് ചർമ്മത്തിലെ കോശങ്ങളുടെ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ചർമ്മത്തിന്റെ ഈർപ്പം നഷ്ടപ്പെടുത്തി വരണ്ടതാക്കുന്നു. നഖങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ലഭിക്കാതെ വരുമ്പോൾ അവ എളുപ്പത്തിൽ പൊട്ടാനും കാരണമാകും.

വിഷാദം, ഓർമ്മക്കുറവ്, മൂഡ് സ്വിങ്സ്

തൈറോയ്ഡിന്റെ പ്രവർത്തനത്തിലെ തകരാറുകൾ നമ്മുടെ മാനസികാവസ്ഥയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പെട്ടെന്ന് ദേഷ്യം വരിക, വിഷാദം, ഓർമ്മക്കുറവ്, ചിന്തകളിൽ വ്യക്തതയില്ലാത്ത അവസ്ഥ എന്നിവ തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണമാകാം.

ശ്രദ്ധിക്കേണ്ടത്

ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്ര​ദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ഭക്ഷണം ഇനി പത്രക്കടലാസിൽ പൊതിയരുതേ ; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി