പ്രമേഹ സാധ്യത കുറയ്ക്കും, ദഹന പ്രശ്നങ്ങൾ അകറ്റും ; ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ

Published : Jun 23, 2024, 02:00 PM ISTUpdated : Jun 23, 2024, 02:09 PM IST
പ്രമേഹ സാധ്യത കുറയ്ക്കും, ദഹന പ്രശ്നങ്ങൾ അകറ്റും ; ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ

Synopsis

കറുവപ്പട്ട ശരീരത്തില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.  

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹ നിയന്ത്രണത്തിന് കറുവപ്പട്ട മികച്ചൊരു പ്രതിവിധിയാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമതയും നല്ല കൊളസ്ട്രോൾ കൂട്ടാനും കറുവപ്പട്ട വെള്ളം സഹായകാണ്.

ഭക്ഷണം കഴിച്ചതിനു ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.

കറുവപ്പട്ട ശരീരത്തിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.

 

 

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംന്തള്ളാനും കറുവപ്പട്ട വെള്ളം സഹായകമാണ്.

ആൻറി ഇൻഫ്ലമേറ്ററി, ആൻറി മൈക്രോബിയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.  ഹൃദ്രോഗവും പക്ഷാഘാതവും പ്രമേഹത്തിന് കാരണമാകുന്ന ചില സങ്കീർണതകളാണ്. കറുവപ്പട്ട കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

മുരിങ്ങക്കോൽ ആഴ്ചകളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡെങ്കിപ്പനി സമയത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ പപ്പായ ഇലകൾ സഹായിക്കുമോ?
അലർജി, ആസ്ത്മ, ഇമ്യൂണോളജി ഫെലോഷിപ്പിന് പൾമണോളജിസ്റ്റ് ഡോ. മഹേഷ് ദേവ് ജി അർഹനായി