രക്ഷിതാക്കളെ ഒന്ന് ശ്രദ്ധിക്കൂ, കുട്ടികളിൽ ഈ ല​ക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്...

By Priya VargheseFirst Published Nov 29, 2022, 3:48 PM IST
Highlights

കൗമാരത്തിലെത്തുമ്പോൾ ചില വ്യത്യാസങ്ങൾ സ്വാഭാവികമായും കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകും എങ്കിലും ചിലതു ഗൗരവത്തോടെ കാണേണ്ടതായുണ്ട്. കാരണം, ഇവ വ്യക്തിത്വ പ്രശ്നങ്ങളുടെ തുടക്കമാണോ എന്ന് തിരിച്ചറിഞ്ഞു തുടക്കത്തിലേ പരിഹരിക്കപ്പെടാൻ സഹായിക്കും. 

മകൾക്ക് കുറച്ചു നാളായി പെട്ടെന്ന് ദേഷ്യം വരിക, കരച്ചിൽ, ആരോടും മിണ്ടാതെ എപ്പോഴും മുറി അടച്ചിരിക്കുക എന്നീ പ്രശ്നങ്ങളാണ്. ചോദിച്ചാൽ ചിലപ്പോൾ ദേഷ്യപ്പെടും. അധികവും മാതാപിതാക്കളോടും സഹോദരങ്ങളോടും മിണ്ടാറില്ല. പത്താം ക്ലാസ്സുവരെ നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു. 

അടുത്തത് എന്ത് പഠിക്കണം എന്ന ആലോചനയിലാണ്. ഒരു തീരുമാനവും എടുക്കാൻ കഴിയാതെ അങ്ങനെ നീണ്ടുപോവുകയാണ്. ഇപ്പോൾ ഒരു കാര്യത്തിലും താല്പര്യമില്ല, ആത്മവിശ്വാസം തീരെ ഇല്ല. എല്ലാ കാര്യങ്ങൾക്കും മടി. കൂട്ടുകാരെ വിളിച്ചു കോഴ്സുകളെപ്പറ്റി അന്വേഷിക്കാൻ പറഞ്ഞാൽ ചെയ്യില്ല. 

കുട്ടിയുമായി സംസാരിച്ചപ്പോൾ അവൾ ഇപ്പോൾ വലിയ വിഷാദ അവസ്ഥയിലാണ് എന്ന് മനസ്സിലായി. എന്നാൽ അവളുടെ വ്യക്തിത്വത്തിലെ ചില പ്രശ്നങ്ങൾ ആണ് മാറ്റിയെടുക്കേണ്ടത് എന്നത് അവളെയും മാതാപിതാക്കളെയും പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു ചികിത്സയുടെ ആദ്യപടി. പലപ്പോഴും തന്റെ വാക്കുകൾക്ക് ആരും വിലനല്കുന്നില്ല എന്ന ചിന്ത ഇങ്ങനെ വ്യക്തിത്വ പ്രശ്നം ഉള്ളവരിൽ കാണാനാവും.

വളരെ കർക്കശമായ രീതിയിൽ കുട്ടികളെ വളർത്താൻ ശ്രമിക്കുന്നത് പലപ്പോഴും കുട്ടികളെ ദോഷകരമായി ബാധിക്കുന്നതായി കണ്ടുവരാറുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളിലെ ദേഷ്യവും മറ്റു പെരുമാറ്റ പ്രശ്നങ്ങളും പരിഹരിക്കാൻ മാതാപിതാക്കൾ വീട്ടിലെ രീതികളിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തേണ്ടതായുണ്ട്. 

കൗമാരത്തിലെത്തുമ്പോൾ ചില വ്യത്യാസങ്ങൾ സ്വാഭാവികമായും കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകും എങ്കിലും ചിലതു ഗൗരവത്തോടെ കാണേണ്ടതായുണ്ട്. കാരണം, ഇവ വ്യക്തിത്വ പ്രശ്നങ്ങളുടെ തുടക്കമാണോ എന്ന് തിരിച്ചറിഞ്ഞു തുടക്കത്തിലേ പരിഹരിക്കപ്പെടാൻ സഹായിക്കും. 

മറ്റുള്ളവരുമായി തീരെ സംസാരിക്കാതാവുക, സാമൂഹിക ഭയം, അമിത കൃത്യത, ഉറക്കവും ഭക്ഷണവും താളം തെറ്റുക, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, വീട്ടിൽ നിന്നും ഇറങ്ങിപോകും എന്നോ മരിക്കുമെന്നോ പറഞ്ഞു മാതാപിതാക്കളെ ഭയപ്പെടുത്തുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, സ്കൂളിലോ കോളേജിലോ പോകാൻ മടികാണിക്കുക, മദ്യം മയക്കുമരുന്ന് ഉപയോഗം, ഫോൺ അഡിക്ഷൻ എന്നിവ പരിഹരിച്ചു മുന്നോട്ടു പോകാതെ ഇരുന്നാൽ വ്യക്തിത്വ പ്രശ്ങ്ങൾക്ക് അത് കാരണമാകുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. 

ലോക മാനസികാരോഗ്യ ദിനം ; വിഷാദരോഗം എങ്ങനെ തിരിച്ചറിയാം?

ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ കാണുമ്പോൾ പല മാതാപിതാക്കളും ദേഷ്യം കാണിച്ചും ഭയപ്പെടുത്തിയും കുട്ടികളെ കൈകാര്യം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇത് കുട്ടികളുടെ വാശി കൂടാനും കുട്ടികൾ മാതാപിതാക്കളിൽ നിന്നും കൂടുതൽ അകലാനും കാരണമാകുന്നതായും കാണാറുണ്ട്. Dialectical Behaviour Therapy (DBT) എന്ന മനഃശാസ്ത്ര ചികിത്സ ഇത്തരം പ്രശ്ങ്ങൾ പരിഹരിക്കാൻ സഹായകരമാണ്. വൈകാരിക പ്രശ്നങ്ങളെ പരിഹരിക്കാനും മാതാപിതാക്കളും മറ്റുള്ളവരുമായി നല്ല ബദ്ധം ഉണ്ടാക്കിയെടുക്കാനും, തെറ്റായ ചിന്താഗതി മാറ്റിയെടുക്കാനും കൗമാരക്കാരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. 

എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ചീഫ്  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ 
Near TMM Hospital, തിരുവല്ല
For appointments call: 8281933323  
Online/ Telephone consultation available 

 

click me!