ആരോഗ്യം ശരിയായ രീതിയിൽ നോക്കിയില്ലെങ്കിൽ പലതരം അസുഖങ്ങളും നമുക്ക് വരാൻ സാധ്യതയുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
ചിലർക്ക് ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലമുണ്ട്. ഇത് മെറ്റബോളിസത്തെ മൊത്തമായി സമ്മർദ്ദത്തിലാക്കുന്നു. ഹൃദയാരോഗ്യം മോശമാകാനും കാരണമാകും.
ഒരേ രീതിയിൽ ദീർഘനേരം ഇരിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. ഇത് രക്തയോട്ടം കുറയാനും ഹൃദ്രോഗം വരാനും കാരണമാകും.
ചിപ്സ്, അച്ചാർ പോലുള്ള ഉപ്പടങ്ങിയ ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ബ്ലഡ് പ്രഷർ കൂടാൻ കാരണമാകുന്നു.
ശരിയായ ഉറക്കം കിട്ടാതെ വരുമ്പോൾ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നു.
അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് വീക്കം, ബ്ലഡ് പ്രഷർ എന്നിവ കൂടാനും ഹൃദയാരോഗ്യം മോശമാവാനും കാരണമാകുന്നു.
അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂടാനും പ്രമേഹം ഉണ്ടാവാനും ഹൃദയാരോഗ്യം മോശമാവാനും കാരണമാകുന്നു.
നിരന്തരമായി പുകവലിക്കുന്നത് ഹൃദ്രോഗം ഉണ്ടാവാൻ കാരണമാകുന്നു. പുകവലി പൂർണമായും ഒഴിവാക്കാം.
നിരന്തരം മദ്യം കുടിക്കുന്നത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകുന്നു.
ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ ഹൃദയത്തെ സംരക്ഷിക്കും
നിങ്ങളുടെ ഉയർന്ന കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?
ആർത്തവ സമയത്ത് മലബന്ധം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ